നേപ്പിയര്‍ മ്യൂസിയത്തിനും ആലപ്പുഴയിലെ കൃഷ്ണപുരം കൊട്ടാരത്തിനും കേന്ദ്ര സഹായം
മ്യൂസിയം ഗ്രാന്റ് സ്‌കീം പ്രകാരമാണ് സഹായം നല്‍കുക.
ന്യൂഡല്‍ഹി: തിരുവനന്തപുരത്തെ നേപ്പിയര്‍ മ്യൂസിയത്തിനും ആലപ്പുഴയിലെ കൃഷ്ണപുരം കൊട്ടാരത്തിനും കേന്ദ്ര സഹായം. 16 കോടിയുടെ സഹായമാണ് നല്‍കുക. കെ സുധാകരന്‍ എം.പിയെ കേന്ദ്ര സാംസ്‌ക്കാരിക ടൂറിസം മന്ത്രി പ്രഹ്‌ളാദ് സിംഗ് പട്ടേല്‍ അറിയിച്ചതാണ് ഇക്കാര്യം. നേപ്പിയര്‍ മ്യൂസിയത്തിന് 1273. 142 ലക്ഷവും ശ്രീകൃഷ്ണപുരം കൊട്ടാരത്തിന് 352.676 ലക്ഷവും ലഭിക്കും. മ്യൂസിയം ഗ്രാന്റ് സ്‌കീം പ്രകാരമാണ് സഹായം നല്‍കുക.