ഇന്ത്യയില്‍ നിന്ന് രണ്ടു വാക്‌സിനെടുത്തവരുടെ മടക്കയാത്രക്ക് കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം: സോഷ്യല്‍ ഫോറം

Update: 2021-09-10 15:41 GMT

മുബാറക്ക് അരീക്കോട് ( പ്രസിഡന്റ്), സുബൈര്‍ കല്ലമ്പാറ (സെക്രട്ടറി)




ഖമീസ് മുശൈത്ത്: സൗദിയില്‍ നിന്നും രണ്ട് വാക്‌സിനെടുത്ത് അവധിയില്‍ ഇന്ത്യയിലേക്ക് പോയവര്‍ക്ക് സൗദിയിലേക്ക് നേരിട്ട് മടക്കയാത്ര ചെയ്യാന്‍ അനുമതി ലഭിച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും രണ്ട് ഡോസ് കുത്തിവെപ്പ് എടുത്തവര്‍ക്കും പ്രധിരോധ നടപടി പൂര്‍ത്തീകരിച്ചവര്‍ക്കും സൗദിയിലേക്കുള്ള മടക്കയാത്ര സാധ്യമാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകള്‍ നടത്തണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖമീസ് മുശൈത്ത് ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടു.


തേജസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ബ്രാഞ്ച് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് കോയ ചേലേമ്പ്ര ഉദ്ഘാടനം ചെയ്തു. ലക്ഷക്കണക്കിനാളുകളാണ് മടക്ക യാത്രക്കുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനാകാതെ വിഷമിക്കുന്നത്. തൊഴിലില്ലാതെ ദുരിതത്തിലായി നാട്ടില്‍ കുടുങ്ങിയ പ്രവാസികളുടെ പ്രയാസം അധികാരികള്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും നാടിന്റെ നട്ടെല്ല് എന്ന് നാഴികക്ക് നാല്പത് വട്ടം പ്രസംഗിക്കുന്നവര്‍ പ്രാവാസികളുടെ കാര്യത്തില്‍ വഞ്ചനാ മനോഭാവമാണ് പുലര്‍ത്തുന്നതെന്നും കോയ ചേലേമ്പ്ര പറഞ്ഞു.


അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ബ്രാഞ്ച് ഭാരവാഹികളായി മുബാറക്ക് അരീക്കോട് ( പ്രസിഡന്റ്), ഇസ്മാഈല്‍ തമിഴ്‌നാട് (വൈസ് പ്രസിഡന്റ് ), സുബൈര്‍ കല്ലമ്പാറ (സെക്രട്ടറി), മുസ്ഥഫ പരപ്പനങ്ങാടി (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.




Tags:    

Similar News