വീട്ടുപടിക്കല്‍ റേഷന്‍ വിതരണം; പദ്ധതി കേന്ദ്രസര്‍ക്കാര്‍ തടഞ്ഞതായി ഡല്‍ഹി സര്‍ക്കാര്‍

''പ്രധാനമന്ത്രി, കെജ്രിവാള്‍ സര്‍ക്കാറിന്റെ ഘര്‍ ഘര്‍ റേഷന്‍ പദ്ധതി' ഒഴിവാക്കാന്‍ റേഷന്‍ മാഫിയയുമായി നിങ്ങള്‍ക്ക് എന്തുതരം ബന്ധമാണ് ഉള്ളതെന്ന് '' ആം ആദ്മി പാര്‍ട്ടി ട്വിറ്ററിലൂടെ ചോദിച്ചു.

Update: 2021-06-05 13:42 GMT

ന്യൂഡല്‍ഹി: അടുത്തയാഴ്ച മുതല്‍ വീട്ടുപടിക്കല്‍ റേഷന്‍ വിതരണം ചെയ്യുന്നതിനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ തടഞ്ഞതായി ഡല്‍ഹി സര്‍ക്കാര്‍ ആരോപിച്ചു. ഡല്‍ഹിയിലെ ഓരോ വീടുകള്‍ക്കും അവരുടെ വീട്ടുവാതില്‍ക്കല്‍ റേഷന്‍ വിതരണം ചെയ്യാനുള്ള പദ്ധതി 72 ലക്ഷം പേര്‍ക്ക് ഉപകാരപ്പെടുമായിരുന്നു.

പദ്ധതി അടുത്തയാഴ്ച്ച നടപ്പിലാക്കാനിരിക്കെയാണ് ഇതിന് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. ഇതോടെ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നു. ''പ്രധാനമന്ത്രി, കെജ്രിവാള്‍ സര്‍ക്കാറിന്റെ ഘര്‍ ഘര്‍ റേഷന്‍ പദ്ധതി' ഒഴിവാക്കാന്‍ റേഷന്‍ മാഫിയയുമായി നിങ്ങള്‍ക്ക് എന്തുതരം ബന്ധമാണ് ഉള്ളതെന്ന് '' ആം ആദ്മി പാര്‍ട്ടി ട്വിറ്ററിലൂടെ ചോദിച്ചു. ഫെബ്രുവരിയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം അദ്മി പാര്‍ട്ടി നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്ന് എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും വിഹിതം വീട്ടുപടിക്കല്‍ എത്തിച്ചു നല്‍കും എന്നതായിരുന്നു.

Tags:    

Similar News