ഡല്‍ഹിയിലും പരിസരങ്ങളിലും ശക്തമായ മിന്നലോടു കൂടിയ മഴക്ക് സാധ്യത: കേരളത്തില്‍ ശക്തമായ കാറ്റടിച്ചേക്കും
കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ അടുത്ത നാലു മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു
ന്യൂഡല്‍ഹി: അടുത്ത മണിക്കൂറുകള്‍ക്കകം ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 'ആലിപ്പഴത്തോടുകൂടിയ മഴയും ഇടിമിന്നലുമുണ്ടാകും എന്നാണ് പ്രവചനം. കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ അടുത്ത നാലു മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യപ്രദേശ്, കിഴക്ക്, വടക്ക് രാജസ്ഥാന്‍, ഒഡീഷ, ഛാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, മാഹി, കര്‍ണാടക എന്നിവിടങ്ങളിലും ശക്തമായ കാറ്റും മിന്നലും ഉണ്ടായേക്കും.
ഡല്‍ഹിക്കു പുറമെ, കൈത്താല്‍, മെഹാം, റോഹ്തക്, ഹന്‍സി, ഹിസാര്‍, സിവാനി, തോഷാം, ജജ്ജര്‍, തിസാര, നൂഹ്, ഹോഡാല്‍, ബാവല്‍, റെവാരി, ഭിവടി, കോസ്ലി, ഫാറൂഖ്‌നഗര്‍, സോഹ്ന, പല്‍വാള്‍, ഔറംഗബാദ്, മനേസര്‍, ഗുരുഗ്രാം, ഫരീദാബാദ്, ബല്ലബ്ഗഡ്, (ഹരിയാന), കോട്പുത്‌ലി, ഖൈര്‍ത്താല്‍, അല്‍വാര്‍, ഭരത്പൂര്‍, നഗര്‍, (രാജസ്ഥാന്‍), ഡീഗ്, നോയിഡ, ഗാസിയാബാദ്, മഥുര, ബര്‍സാന (ഉത്തര്‍പ്രദേശ്) എന്നിവിടങ്ങളിലും മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.