ആര്‍എസ്എസ് കേന്ദ്രങ്ങളിലെ സ്‌ഫോടനം ഗൗരവത്തോടെ കാണണം; ചാവശ്ശേരിയിലെ സ്‌ഫോടന പരമ്പരയില്‍ സമഗ്രാന്വേഷണം വേണമെന്ന് യൂത്ത് ലീഗ്
കണ്ണൂര്‍: ചാവശ്ശേരി മേഖലയില്‍ പാര്‍ട്ടികളുടെ ശക്തികേന്ദ്രങ്ങളില്‍ സ്‌ഫോടന പരമ്പരകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും പോലിസ് കുറ്റവാളികളെ പിടികൂടണമെന്നും യൂത്ത് ലീഗ് ചാവശ്ശേരി ശാഖാ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഒരു മാസം മുന്‍പ് കാശിമുക്കില്‍ ബോംബുപൊട്ടി പാവപെട്ട 2 അതിഥി തൊഴിലാളികളാണ് മരണപ്പെട്ടത്. പ്രദേശത്തെ കലാപ ഭൂമിയാക്കാനുള്ള വര്‍ഗീയ ശക്തികളുടെ ഗൂഡാലോചനിയില്‍ പൊലിഞ്ഞുപോയത് ജീവിതമാര്‍ഗം തേടി വന്ന 2 പാവങ്ങളുടെ ജീവനും ആ കുടുംബത്തിന്റെ ആശ്രയവുമാണ്.
അടുത്തടുത്തായി നടക്കുന്ന സ്‌ഫോടനങ്ങള്‍ ആര്‍എസ്എസ് ശക്തി കേന്ദ്രങ്ങളിലാണ് എന്നതും നിയമപാലകര്‍ ഗൗരവത്തോടെ കാണണം.
അതിഥി തൊഴിലാളികളുടെ മരണത്തിനിടയാക്കിയ സ്‌ഫോടനവും, ഇന്ന് നടന്ന സ്‌ഫോടനവും തമ്മില്‍ ബന്ധമുണ്ടോ എന്നതും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം. ഇത്തരം ക്രിമിനല്‍ സംഘങ്ങള്‍ നാടിന്റെ സമാധാനാന്തരീക്ഷത്തിന് ഭീഷണിയാണ്. ക്രിമിനലുകളെ എത്രയും പെട്ടന്ന് അറസ്റ്റു ചെയ്തു തുറുങ്കിലടച്ചു നാടിന്റെ സാമാധാനം കാത്തുസൂക്ഷിക്കാന്‍ പോലിസ് അധികാരികള്‍ തയ്യാറാകണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.