ചേര്‍ത്തലയില്‍ ക്ഷേത്രത്തിലെ കതിനയ്ക്ക് തീപ്പിടിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

Update: 2022-08-08 12:56 GMT

ആലപ്പുഴ: ചേര്‍ത്തല പാണാവള്ളി നാല്‍പ്പത്തെണ്ണീശ്വരം ക്ഷേത്രത്തില്‍ കതിനയ്ക്ക് തീപ്പിടിച്ചു. കതിന സൂക്ഷിച്ച കെട്ടിടവും അമ്പലത്തിന്റെ ഓഫിസും പൂര്‍ണമായി തകര്‍ന്നു. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. ഇവരെ നെട്ടൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാണാവള്ളി സ്വദേശികളായ രാജേഷ്, വിഷ്ണു, തിലകന്‍ എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഓഫിസ് അറ്റകുറ്റപ്പണിക്ക് വന്ന ജീവനക്കാര്‍ക്കാണ് പരിക്കേറ്റത്.

കുടുംബക്ഷേത്രമായ ഇവിടെ ചൊവ്വാഴ്ച സപ്താഹയജ്ഞത്തിന് വേണ്ടി സൂക്ഷിച്ച കതിനയ്ക്കാണ് തീപ്പിടിച്ചത്. ഓഫിസ് അറ്റകുറ്റപ്പണിക്കിടെയാണ് അപകടം സംഭവിച്ചത്. വെല്‍ഡ് ചെയ്യവേ തീപ്പൊരി ചിതറിയതാണ് അപകടകാരണം. ഓഫിസിന് ഒരു മീറ്റര്‍ അകലെയാണ് വെടിമരുന്ന് സൂക്ഷിച്ച മുറി.

Tags:    

Similar News