തമിഴ്‌നാട് കൊവിഡ് ചികില്‍സാ കേന്ദ്രത്തില്‍ ചെസ്സും കാരംസ്‌ബോര്‍ഡും

ആശുപത്രി എന്നതിനെക്കാളേറെ റിക്രിയേഷന്‍ ക്ലബിന്റെ അന്തരീക്ഷമാണ് അവിടെയുള്ളത്.

Update: 2020-08-10 14:30 GMT

ചെന്നൈ: കൊവിഡ് രോഗമുക്തിക്ക് രോഗിയുടെ മാനസികാരോഗ്യത്തിന്റെ കൂടി പങ്കുണ്ടെന്ന് തെളിയിക്കുകയാണ് തമിഴ്‌നാട് ട്രിച്ചിക്കടുത്തുള്ള കാരൂറിലെ സിദ്ധ ചികില്‍സാലയത്തിലെ ഡോക്ടര്‍മാര്‍. കൊവിഡിന് സിദ്ധ ചികില്‍സയും ഉപയോഗിക്കുന്ന തമിഴ്‌നാട്ടിലെ പ്രധാന സിദ്ധ ചികില്‍സാ കേന്ദ്രമാണ് കാരൂറിലെ സിദ്ധ കൊവിഡ് കെയര്‍ സെന്റര്‍.

ആശുപത്രി എന്നതിനെക്കാളേറെ റിക്രിയേഷന്‍ ക്ലബിന്റെ അന്തരീക്ഷമാണ് അവിടെയുള്ളത്. 300 കിടക്കകളുള്ള സര്‍ക്കാര്‍ ആശുപത്രിയാണ് സിദ്ധ കൊവിഡ് കെയര്‍ സെന്റര്‍ ആയി പരിവര്‍ത്തിപ്പിച്ചത്. പകല്‍ സമയങ്ങളില്‍ എല്ലാ വാര്‍ഡുകളിലും ഇടമുറിയാതെ സംഗീതമുണ്ടാകും. എല്ലാ വാര്‍ഡുകളിലും ചെസ്, കാരംസ് ബോര്‍ഡുകളും തയ്യാറാക്കി വെച്ചിട്ടുണ്ട്. വായന ഹോബിയായിട്ടുള്ളവര്‍ക്ക് പത്രങ്ങളും മാഗസിനുകളും പുസ്തകങ്ങളുമുണ്ട്.

കൊവിഡ് പോസിറ്റീവ് ആണെന്ന് അറിയുമ്പോള്‍ രോഗികളിലുണ്ടാവുന്ന മാനസിക സമ്മര്‍ദ്ദം പലര്‍ക്കും താങ്ങാനാവാത്തതാണെന്നും അത് ലഘൂകരിക്കാനാണ് ഇത്തരം കേന്ദ്രം സജ്ജമാക്കിയതെന്നും ജില്ലാ കലക്ടര്‍ ടി അന്‍പഴകന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. ഇത്തരം ചുറ്റുപാട് രോഗമുക്തിയുടെ വേഗം വര്‍ധിപ്പിക്കുന്നതായിട്ടാണ് അനുഭവമെന്നും അദ്ദേഹം പറഞ്ഞു.


Tags:    

Similar News