നെഞ്ചുവേദന; അതിഖുര്‍ റഹ്മാനെ ആശുപത്രിയിലേക്ക് മാറ്റും

Update: 2022-03-06 11:55 GMT
നെഞ്ചുവേദന; അതിഖുര്‍ റഹ്മാനെ ആശുപത്രിയിലേക്ക് മാറ്റും

ലഖ്‌നോ: ഹാഥ്രസില്‍ കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ അറസ്റ്റിലായ കാംപസ് ഫ്രണ്ട് നേതാവ് അതിഖുര്‍ റഹ്മാന് നെഞ്ചുവേദന. മഥുര ജയിലില്‍ കഴിയുന്ന അദ്ദേഹത്തെ ഉടന്‍ എസിംസിലേക്ക് മാറ്റണമെന്ന് മഥുര ജയില്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. അദ്ദേഹത്തെ വൈകീട്ടത്തോടെ ആശുപത്രിയിലേക്കു മാറ്റുമെന്നാണ് കരുതുന്നതെന്ന് അഭിഭാഷകനായ സൈഫാന്‍ ഷെയ്ഖ് അറിയിച്ചു.

മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനൊപ്പമാണ് അതിഖുറിനെയും അറസ്റ്റ് ചെയ്തത്. എല്ലാവര്‍ക്കുമെതിരേ യുഎപിഎ ചുമത്തി. 2020 ഒക്ടബോര്‍ 5നാണ് യുപി പോലിസ് ഇവരെ അറസ്റ്റ് ചെയ്തത്. 

Tags:    

Similar News