മഹാരാഷ്ട്രയില്‍ കുടിയേറ്റത്തൊഴിലാളികളുടെ അപകടമരണം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഛത്തിസ്ഗഡ് സര്‍ക്കാരിന്റെ 4 ലക്ഷം രൂപ ധനസഹായം

Update: 2020-05-20 01:30 GMT

റായ്പൂര്‍: മഹാരാഷ്ട്രയില്‍ അപകടത്തില്‍ മരിച്ച ഛത്തിസ്ഗഡില്‍ നിന്നുള്ള 2 കുടിയേറ്റത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഛത്തിസ്ഗഡ് സര്‍ക്കാര്‍ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയില്‍ നടന്ന വാഹനാപകടത്തിലാണ് രണ്ട് സ്ത്രീ കുടിയേറ്റത്തൊഴിലാളികള്‍ മരിച്ചത്.

''മഹാരാഷ്ട്രയിലെ യവാത്മാലിലുണ്ടായ രണ്ട് സ്ത്രീ തൊഴിലാളികളുടെ മരണത്തില്‍ സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രി ഭൂപേഷ് ബാഗലും അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപയുടെ ധനസഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് 50000 രൂപ നല്‍കാനും ഉത്തരവായിട്ടുണ്ട്.''- മുഖ്യമന്ത്രിയുടെ ഓഫിസ് പുറപ്പെടുവിച്ച ഉത്തവില്‍ പറയുന്നു.

അപകടത്തില്‍ പരിക്കേറ്റ 4 പേര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഛത്തിസ്ഗഡിലെ ബില്‍ഹര ജില്ലയില്‍ നിന്നുള്ള ഈ തൊഴിലാളികള്‍ മഹാരാഷ്ട്രയിലെ യുവാത്മാളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

സോളാപൂരില്‍ നിന്ന് മടങ്ങുകയായിരുന്ന ബസ്സാണ് യുവാത്മാളില്‍ വച്ച് അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ ആകെ നാല് പേര്‍ മരിച്ചു, 15 പേര്‍ക്ക് പരിക്കേറ്റു. മരിച്ച ബാക്കി രണ്ട് പേര്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ളവരാണ്.  

Tags:    

Similar News