അമ്മയും മകനും കെഎസ്ആര്‍ടിസി ബസില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീണു
തോപ്പുംപടി വാലുമ്മേലില്‍ ബാബുവിന്റെ ഭാര്യ ശ്യാമള(43),ഇവരുടെ മകന്‍ പത്ത് വയസുകാരന്‍ അഞ്ചല്‍ എന്നിവരാണ് ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ച് വീണത്.മുവാറ്റുപുഴയില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്ക് വരികയായിരുന്നുബസില്‍ തേവരയില്‍ ഫുട്‌ബോള്‍ പരിശീലനത്തിനായി പോയ മകനുമായി ശ്യാമള മടങ്ങുകയായിരുന്നു.തോപ്പുംപടി കൊച്ചുപള്ളി റോഡില്‍ എസ്ബ.ഐ ബാങ്കിന് സമീപത്ത് വെച്ച് ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതോടെ വാതിലിന് നേരെയുള്ള കമ്പിയില്‍ പിടിച്ച് നില്‍ക്കുകയായിരുന്ന ഇരുവരും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു
കൊച്ചി: ഓട്ടത്തിനിടയില്‍ പെട്ടന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന്് കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരയ അമ്മയും മകനും ബസിലെ വാതിലിലൂടെ റോഡില്‍ തെറിച്ചു വീണു.ഇരുവരും രക്ഷപെട്ടത് തലനാരിഴയ്ക്ക്..തോപ്പുംപടി വാലുമ്മേലില്‍ ബാബുവിന്റെ ഭാര്യ ശ്യാമള(43),ഇവരുടെ മകന്‍ പത്ത് വയസുകാരന്‍ അഞ്ചല്‍ എന്നിവരാണ് ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ച് വീണത്.മുവാറ്റുപുഴയില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്ക് വരികയായിരുന്നുബസില്‍ തേവരയില്‍ ഫുട്‌ബോള്‍ പരിശീലനത്തിനായി പോയ മകനുമായി ശ്യാമള മടങ്ങുകയായിരുന്നു.തോപ്പുംപടി കൊച്ചുപള്ളി റോഡില്‍ എസ്ബ.ഐ ബാങ്കിന് സമീപത്ത് വെച്ച് ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതോടെ വാതിലിന് നേരെയുള്ള കമ്പിയില്‍ പിടിച്ച് നില്‍ക്കുകയായിരുന്ന ഇരുവരും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
ഈ സമയം മറ്റ് വാഹനങ്ങളൊന്നും വരാതിരുന്നതിനാല്‍ വലിയ അപകടമാണൊഴിവായത്. സ്റ്റോപ്പ് എത്തുന്നതിനു മുമ്പായി തന്നെ ഡ്രൈവര്‍ ബ്രേക്ക് ശക്തിയായി ചവിട്ടുകയായിരുന്നുവെന്ന് അപകട സമയത്തുണ്ടായിരുന്ന പൊതുപ്രവര്‍ത്തകന്‍ ആര്‍ ബഷീര്‍ പറഞ്ഞു.പുറത്തേക്ക് തെറിച്ച് വീണ ശ്യാമളയെ ബഷീര്‍,ഷമീര്‍ വളവത്ത്,സുജിത്ത് മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചത്.അപകടത്തില്‍ പരിക്കേറ്റ ശ്യാമളയെയും മകനെയും ആശുപത്രിയിലെത്തിക്കുന്നതിനായി നിരവധി വാഹനങ്ങള്‍ക്ക് കൈ കാണിച്ചെങ്കിലും ആരും നിര്‍ത്താന്‍ തയാറായില്ലെന്നും ഒടുവില്‍ സുനിതയെന്ന വനിത ഓട്ടോ ഡ്രൈവറാണ് ഇവരെ ആശുപത്രിയിലെത്തിച്ചതെന്നും ഇവര്‍ പറഞ്ഞു.തോളെല്ലിന് ഗുരുതരമായി പരിക്കേറ്റ ശ്യാമളയെ പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.ഡ്രൈവറുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. തോപ്പുംപടി പോലിസ് കേസെടുത്തു.