റായ്പൂര്‍: ഛത്തിസ്ഗഢില്‍ 24 മണിക്കൂറിനുള്ളില്‍ 2,100 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 711 പേര്‍ രോഗമുക്തരായി.
സംസ്ഥാനത്ത് 23,685 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയിലുള്ളതെന്നും 21,198 പേര്‍ രോഗമുക്തരായിട്ടുണ്ടെന്നും 380 പേര്‍ക്ക് ജീവഹനാനിയുണ്ടായെന്നും സംസ്ഥാന ആരോഗ്യമന്ത്രി അറിയിച്ചു.
ആദ്യഘട്ടത്തില്‍ കൊവിഡ് പ്രതിരോധം ഏറ്റവും വിജയിച്ച സംസ്ഥാനങ്ങളിലൊന്നായ ഛത്തിസ്ഡഢില്‍ പ്രതിദിന കേസുകള്‍ രണ്ടായിരം കടക്കാന്‍ തുടങ്ങിയത് ഈ ആഴ്ചയിലാണ്. രോഗബാധ വീണ്ടും വര്‍ധിക്കാനിടയുണ്ടെന്നാണ് കരുതുന്നത്.
ഇതിനിടയില്‍ രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 90,633 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് വ്യാപനം നടന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.
24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 1,065 പേര്‍ക്ക് ജീവഹാനിയുമുണ്ടായി. ആകെ മരണം 70,623 ആണ്.
ഇന്നത്തോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 41,13,812 ഉം സജീവ രോഗികള്‍ 8,62,320ഉം ആണ്. 31,80,666 പേര്‍ രോഗം മാറി ആശുപത്രി വിട്ടു.