മുഖ്യമന്ത്രിയും സംഘവും ഒക്ടോബറില്‍ യൂറോപ്പിലേക്ക്
ഫിന്‍ലാന്‍ഡിലേക്കുള്ള യാത്ര വിദ്യാഭ്യാസ മേഖലയിലെ ചര്‍ച്ചകള്‍ക്കായാണെന്നാണ് വിവരം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അടുത്ത മാസം യൂറോപ്പ് സന്ദര്‍ശിക്കും.ഒക്ടോബര്‍ ആദ്യമാണ് രണ്ടാഴ്ച നീളുന്ന യാത്ര തീരുമാനിച്ചിരിക്കുന്നത്.ലണ്ടന്‍, ഫിന്‍ലാന്‍ഡ്, നോര്‍വ്വേ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്താനാണ് തീരുമാനം.ഫിന്‍ലാന്‍ഡിലേക്കുള്ള യാത്ര വിദ്യാഭ്യാസ മേഖലയിലെ ചര്‍ച്ചകള്‍ക്കായാണെന്നാണ് വിവരം.
ഫിന്‍ലന്‍ഡിലേക്കുള്ള യാത്രയില്‍ മുഖ്യമന്ത്രിക്കൊപ്പം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ഉണ്ടാകും. ചീഫ് സെക്രട്ടറി വി പി ജോയി, വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും സംഘത്തിലുണ്ടാകുമെന്നാണ് വിവരം.മുമ്പ് ഫിന്‍ലാന്‍ഡ് സര്‍ക്കാര്‍ പ്രതിനിധികള്‍ കേരളം സന്ദര്‍ശിച്ചിരുന്നു. ഇവരുടെ ക്ഷണപ്രകാരമാണ് ഫിന്‍ലാന്‍ഡ് സന്ദര്‍ശനമെന്നാണ് വിശദീകരണം.
ലണ്ടന്‍ സന്ദര്‍ശനത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അടക്കമുള്ളവരുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വിദേശയാത്രയ്ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള അനുമതിക്കായി പൊതുഭരണവകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്. മറ്റു മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.