മുഖ്യമന്ത്രി ഖലീഫ ഭരണത്തെ അധിക്ഷേപിച്ചിട്ടില്ല: പാലോളി മുഹമ്മദ് കുട്ടി

ഇന്ത്യയില്‍ ഖലീഫ ഭരണം വന്നാല്‍ മറ്റ് മത വിഭാഗങ്ങള്‍ക്ക് അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു

Update: 2024-10-30 05:39 GMT

മലപ്പുറം: മുഖ്യമന്ത്രി ഖലീഫ ഭരണത്തെ അധിക്ഷേപിച്ചിട്ടില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി.മുഖ്യമന്ത്രി ഖലീഫമാരെ അധിക്ഷേപിച്ചിട്ടില്ല. ഇന്ത്യയില്‍ ഖലീഫ ഭരണം വന്നാല്‍ മറ്റ് മത വിഭാഗങ്ങള്‍ക്ക് അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു ജമാഅത്തെ ഇസ്ലാമി സിപിഎമ്മിനെതിരേ തിരിഞ്ഞപ്പോളാണ് സിപിഎമ്മും എതിര്‍ക്കാന്‍ തുടങ്ങിയതെന്നും ജമാഅത്തെ ഇസ്ലാമി അവരുടെ രാഷ്ട്രീയ നയത്തില്‍ നിന്നും വ്യതിചലിച്ചെന്നും  അദ്ദേഹം പറഞ്ഞു.ജമാഅത്തെ ഇസ്‌ലാമി ഒരുഘട്ടത്തില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയില്ല. അവര്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് വോട്ട് ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്താണെന്ന് അറിയാത്തതുകൊണ്ടല്ല അത്. ജമാഅത്തെ ഇസ്‌ലാമിക്കാര്‍ എന്താണെന്ന് കമ്മ്യൂണിസ്റ്റുകാര്‍ക്കും അസ്സലായിട്ട് അറിയാം. പക്ഷെ ഒരു പൊതുശത്രുവുണ്ടായിരുന്നു. അതിനെ തോല്‍പ്പിക്കണമെന്ന രീതിയില്‍ രണ്ടുകൂട്ടരും വോട്ട് കൈമാറി. അതാണ് അന്നുണ്ടായത്. അ്ദനിയുടെ ചരിത്രമാണ് പി. ജയരാജന്റെ പുസ്തകത്തിലൂടെ പറയുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.




Tags:    

Similar News