കൊട്ടാരക്കര: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും വിവിധ പോണ് സൈറ്റുകള്‍ സന്ദര്‍ശിച്ച് ഡൗണ്‍ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത ചെറുപ്പക്കാര്‍ക്കിടയിലും വിദ്യാര്‍ത്ഥികളിലും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷന് പി-ഹണ്ടിന്റെ ഭാഗമായി കൊല്ലം റൂറല്‍ ജില്ലയില്‍ വ്യാപക റെയിഡ് നടത്തി നടപടികള്‍ സ്വീകരിച്ചു. കൊല്ലം റൂറലില്‍ പതിനൊന്ന് കേന്ദ്രങ്ങളില്‍ റെയിഡ് നടന്നു. കുണ്ടറ, കൊട്ടാരക്കര, പുത്തൂര്‍, പൂയപ്പള്ളി, കുന്നിക്കോട്, പുനലൂര്‍, അഞ്ചല്‍, ഏരൂര്‍, കടക്കല്‍ എന്നീ സ്റ്റേഷന് പരിധികളിലായിരുന്നു റെയിഡ്.
മൊത്തം പതിനൊന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ സ്വീകരിച്ചു. രണ്ട് പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ ജുവനൈല്‍ ബോര്‍ഡ് മുന്‍പാകെ ഹാജരാക്കി നടപടികള്‍ സ്വീകരിച്ചു.
കുണ്ടറ പോലിസ് സ്റ്റേഷന് ലിമിറ്റിലെ കോട്ടൂരഴികത്ത് പുത്തന്‍ ബംഗ്ലാവില്‍ മാമച്ചന് മകന് 22 വയസുള്ള സിനു മാമച്ചനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. മറ്റുള്ളവരില്‍ നിന്ന് മൊബൈല്‍ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്ത് ഫോറന്‍സിക് ലാബില്‍ പരിശോധനക്ക് അയച്ചു. ഫോറന്‍സിക് ലാബില്‍ നിന്ന് ഫലം വരുന്ന മുറക്ക് മറ്റുള്ള പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കും.
കൊല്ലം റൂറല്‍ സൈബര്‍ സെല്ലിന്റേയും സൈബര്‍ ഡോമിന്റേയും നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. വരും നാളുകളിലും ഇത്തരം പരിശോധനകളും നടപടികളും തുടരുമെന്ന് കൊല്ലം റൂറല്‍ ജില്ലാപോലീസ് മേധാവി ഹരിശങ്കര്‍ ഐ.പി.എസ് അറിയിച്ചു.