വ്യാജ രേഖയുണ്ടാക്കി ശിശുവില്‍പ്പന; കുട്ടികളെ പോലിസ് രക്ഷപ്പെടുത്തി

Update: 2021-07-01 08:53 GMT

ചെന്നൈ: മാതാപിതാക്കള്‍ കൊവിഡ് ബാധിച്ച് മരിച്ചെന്ന് വ്യാജരേഖയുണ്ടാക്കി കുട്ടികളെ വില്‍പ്പന നടത്തി. തമിഴ്‌നാട്ടിലെ മധുര ആസ്ഥാനമായുള്ള ഒരു എന്‍ജിഒ ആണ് തട്ടിപ്പ് നടത്തിയത്. ഒന്നും രണ്ടും വയസ്സുള്ള കുട്ടികളെ പോലിസ് രക്ഷപ്പെടുത്തി.


മാതാപിതാക്കള്‍ മരണപ്പെട്ടുവെന്ന് ശ്മശാന രേഖകളില്‍ കൃത്രിമം നടത്തി അത് ഉപയോഗിച്ചാണ് മധുര ആസ്ഥാനമായുള്ള ഇദയം ട്രസ്റ്റ് കുട്ടികളെ വില്‍ക്കാന്‍ ശ്രമിച്ചത്. അനാഥരായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നെന്ന് അവകാശപ്പെടുന്ന ഇദയം ട്രസ്റ്റിലാണ് വന്‍ തട്ടിപ്പ് നടന്നത്. നിരവധി കുട്ടികള്‍ ഇപ്പോഴും ട്രസ്റ്റിന്റെ സംരക്ഷണത്തിലുണ്ട്. ട്രസ്റ്റിന്റെ ഓഫീസില്‍ പൊലീസ് പരിശോധന നടത്തി. പ്രധാനഭാരവാഹി ശിവകുമാര്‍ ഒളിവിലാണെന്നും കുട്ടികളുടെ കച്ചവടത്തിനു പിന്നില്‍ വന്‍ റാക്കറ്റാണെന്നും മധുര എസ്പി വ്യക്തമാക്കി.




Tags:    

Similar News