ഹോങ്കോങ്ങിന്മേല്‍ പിടിമുറുക്കി ചൈന: സുരക്ഷാ നിയമം പാസാക്കി

പുതിയ നിയമം പ്രാബല്യത്തിലായത് ഹോങ്കോങിന്റെ അസ്തിത്വത്തിനു തന്നെ ഭീഷണിയായിരിക്കുകയാണ്.

Update: 2020-06-30 05:30 GMT

ബീജിങ്: ഹോങ്കോങിനു മേല്‍ കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന വിവാദമായ സുരക്ഷാ നിയമം ചൈന പാസാക്കി. ചൈനയില്‍ നിന്നും വേര്‍പിരിയാനുള്ള ശ്രമം, അട്ടിമറി, ഭീകരവാദം, വിദേശശക്തികളുമായുള്ള കൂട്ടുകെട്ട് എന്നിവ കുറ്റകരമാക്കുമെന്ന് കഴിഞ്ഞ മാസം ചൈന പ്രഖ്യാപിച്ചിരുന്നു. പുതിയ നിയമം പ്രാബല്യത്തിലായത് ഹോങ്കോങിന്റെ അസ്തിത്വത്തിനു തന്നെ ഭീഷണിയായിരിക്കുകയാണ്.

1997ലാണ് ബ്രിട്ടീഷ് നിയന്ത്രണത്തില്‍ നിന്ന് ഹോങ്കോങ്ങിനെ ചൈനയ്ക്ക് തിരികെ നല്‍കിയത്. എന്നാല്‍ പ്രത്യേക കരാര്‍ പ്രകാരം ഹോങ്കോങിന് 50 വര്‍ഷത്തേക്ക് ചില അവകാശങ്ങള്‍ ഉറപ്പുനല്‍കിയിരുന്നു. ഇത് പാലിക്കാതെ ചൈന കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ഹോങ്കോങില്‍ കനത്ത പ്രതിഷേധത്തിന് കാരണമായിരുന്നു.

നിയമം പാസാക്കിയത് ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല, എന്നാല്‍ ബീജിംഗിലെ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ സെഷനില്‍ ഇത് ഏകകണ്ഠമായി പാസാക്കിയിട്ടുണ്ട്. പുതിയ നിയമം പിന്നീട് ഹോങ്കോങ്ങിന്റെ അടിസ്ഥാന നിയമത്തില്‍ ചേര്‍ക്കപ്പെടുമെന്നാണ് കരുതുന്നത്. ഇനിമുതല്‍ ഹോങ്കോങ്ങില്‍ സ്ഥാപിക്കുന്ന ദേശീയ സുരക്ഷാ ഓഫീസാണ് ദേശീയ സുരക്ഷാ കേസുകള്‍ കൈകാര്യം ചെയ്യുക. അതോടൊപ്പം ചൈനീസ് നിയമങ്ങള്‍ നടപ്പിലാക്കുന്നതിനായി ബീജിങിനു കീഴില്‍ ഹോങ്കോങില്‍ ദേശീയ സുരക്ഷാ കമ്മീഷനുകള്‍ സ്ഥാപിക്കാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.


chine passes national security law in hong kong


Tags:    

Similar News