
കൊച്ചി: ചോറ്റാനിക്കരയില്‍ ആണ്‍സുഹൃത്തിന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് മരിച്ച അതിജീവിതയുടെ സംസ്‌കാരം ഇന്ന് തൃപ്പൂണിത്തുറ നടമേല്‍ മാര്‍ത്ത മറിയം ചര്‍ച്ചില്‍. രാവിലെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെയാണ് പെണ്‍കുട്ടി മരിച്ചത്. പ്രതി അനൂപ് റിമാന്‍ഡിലാണ്. പെണ്‍കുട്ടിയെ മര്‍ദ്ദിച്ച അനൂപിനെതിരെ വധശ്രമം, ബലാല്‍സംഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരുക്കുന്നത്
യുവതിയുടെ മുന്‍ സുഹൃത്താണ് പ്രതി. തലയോലപ്പറമ്പ് സ്വദേശി അനൂപിനെ അതിജീവിത ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പരിചയപ്പെടുന്നത്. പലപ്പോഴും പെണ്‍കുട്ടിയുമായി ഇയാള്‍ വഴക്കിട്ടിരുന്നു. അപ്പോഴെല്ലാം ഇയാള്‍ കുട്ടിയെ ക്രൂരമായ പീഡനത്തിനിരയാക്കിയതെന്നാണ് റിപോര്‍ട്ട്.
സംഭവം നടന്ന അന്ന് അതിക്രൂരമായാണ് അനൂപ് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചത്. ഇക്കാര്യം പ്രതിയും സമ്മതിച്ചിട്ടുണ്ട്. മറ്റൊരാളുമായി പെണ്‍കുട്ടിക്കുള്ള സൗഹൃദത്തെ ചോദ്യം ചെയ്താണ് അനൂപ് കുട്ടിയെ ഉപദ്രവിച്ചത്.ശനിയാഴ്ച രാത്രി 11:00 മണിയോടുകൂടിയായിരുന്നു സംഭവം. മര്‍ദ്ദനത്തില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു എന്നാണ് പ്രതിയുടെ മൊഴി. പക്ഷേ പ്രതി തന്നെ കെട്ടി തൂക്കിയതാണോ എന്നും സംശയമുണ്ടെന്ന് പോലിസ് പറയുന്നു. പെണ്‍കുട്ടി മരിച്ചെന്നു കരുതിയാണ് അനൂപ് സ്ഥലം വിട്ടതെന്ന് പോലിസ് പറയുന്നു.