15 കാരനെ മര്‍ദ്ദിച്ച പോലിസുകാര്‍ക്കെതിരേ നടപടി വേണം: മുസ്തഫ കൊമ്മേരി

Update: 2025-03-05 10:27 GMT
15 കാരനെ മര്‍ദ്ദിച്ച പോലിസുകാര്‍ക്കെതിരേ  നടപടി വേണം: മുസ്തഫ കൊമ്മേരി

കോഴിക്കോട്: മേപ്പയ്യൂര്‍ പുറക്കാമലയില്‍ 15 കാരനെ മര്‍ദ്ദിച്ച പോലിസുകാര്‍ക്കെതിരേ നടപടി വേണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു. ക്വാറി ഖനനം നടത്താനെത്തിയ സംഘത്തെ പുറക്കാമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വലിയ ജനക്കൂട്ടം തടയുകയായിരുന്നു. ക്വാറി മാഫിയയെ സംരക്ഷിക്കാനെത്തിയ പോലിസ് സംഘം 15 വയസുള്ള, ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥിയെ അതി ക്രൂരമായി മര്‍ദ്ദിച്ച് പോലിസ് വാനിന്‍ കയറ്റുകയും അക്രമിക്കുകയും ചെയ്തത് അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി പൊരുതിയ ജനതയെ ഈ രീതിയില്‍ കൈക്കാര്യം ചെയ്യുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. കുറ്റക്കാരായ പോലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ട് മാതൃകാപരമായി ശിക്ഷിക്കണമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.

Tags:    

Similar News