നവകേരള ബസിനുനേരെ ഷൂ ഏറ്; കെഎസ് യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച പോലിസുകാര്‍ക്കെതിരെ കേസ്

Update: 2023-12-26 09:54 GMT

കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുകയായിരുന്ന നവകേരള ബസ്സിനുനേരെ ഷൂ എറിഞ്ഞ് പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച പോലിസുകാര്‍ക്കെതിരേ പോലിസ് കേസെടുത്തു. പ്രതിഷേധക്കാര്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തത്. ബസ്സിനു നേരെ ഷൂ എറിഞ്ഞ കേസിലെ പ്രതികളായ ബേസില്‍ വര്‍ഗീസ്, ദേവകുമാര്‍, ജെയ്ദീന്‍, ജോണ്‍സണ്‍ എന്നിവരാണ് പരാതി നല്‍കിയത്. ഇക്കഴിഞ്ഞ 10ന് പെരുമ്പാവൂരിലെ ഓടക്കാലിയിലാണ് നവകേരള ബസ്സിനുനേരെ കെഎസ്‌യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞത്. തുടര്‍ന്ന് പോലിസ് ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു. പ്രതികള്‍ക്കെതിരേ വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളാണ് ചുമത്തിയത്. ഇവരെ അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തങ്ങളെ പോലിസ് മര്‍ദ്ദനത്തെ കുറിച്ച് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കോടതി പരാതി നല്‍കാന്‍ നിര്‍ദേശിക്കുകയും കേസെടുക്കുകയുമായിപുന്നു. എറണാകുളം റൂറലിലെ കുറുപ്പംപടി പോലിസ് സ്‌റ്റേഷനില്‍ ഐപിസി 34, 323 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോലിസുകാരും കമാന്‍ഡോ വേഷം ധരിച്ച പോലിസുകാരും ചേര്‍ന്ന് പരാതിക്കാരെ മര്‍ദ്ദിച്ചെന്നാണ് എഫ് ഐആറില്‍ പറയുന്നത്. എന്നാല്‍, ആരുടെയും പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

Tags:    

Similar News