പാവപ്പെട്ടവരെ അവഗണിച്ച് 'കാവല്‍ക്കാര്‍' പ്രവര്‍ത്തിക്കുന്നത് സമ്പന്നര്‍ക്കുവേണ്ടി; പ്രിയങ്ക ഗാന്ധി

Update: 2019-03-24 11:01 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കര്‍ഷകരെ അവഗണിച്ച യോഗി ആദിത്യനാഥ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. കാവല്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് സമ്പന്നര്‍ക്കുവേണ്ടി മാത്രമാണെന്നും പാവപ്പെട്ടവര്‍ക്ക് വേണ്ടിയല്ലെന്നും അവര്‍ ആരോപിച്ചു. ഉത്തര്‍പ്രദേശിലെ കരിമ്പ് കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ 10,000 കോടിരൂപ കുടിശ്ശിക നല്‍കാനുണ്ടെന്ന മാധ്യമ റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രിയങ്കയുടെ വിമര്‍ശം. കരിമ്പ് കര്‍ഷകരുടെ കുടുംബങ്ങള്‍ രാവും പകലും അധ്വാനിക്കുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അവരുടെ കുടിശ്ശിക തീര്‍ക്കുകയെന്ന ബാധ്യതപോലും നിറവേറ്റുന്നില്ലെന്ന് അവര്‍ ആരോപിച്ചു.

കാവല്‍ക്കാരന്‍ സമ്പന്നര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശം നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ഉന്നയിച്ചിരുന്നു. വിജയ് മല്യയും നീരവ് മോദിയും അടക്കമുള്ളവരെ രക്ഷപ്പെടാന്‍ അനുവദിച്ചത് ആരാണെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് യു.പി സര്‍ക്കാരിനെതിരെ ആരോപണവുമായി പ്രിയങ്ക രംഗത്തെത്തിയിട്ടുള്ളത്.


Tags:    

Similar News