എഐസിസി സെക്രട്ടറി തജീന്ദര്‍ സിങ് ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ അടുത്ത അനുയായിയായി അറിയപ്പെടുന്ന എഐസിസി സെക്രട്ടറി തജീന്ദര്‍ സിങ്ങ് ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായിരുന്ന ബിട്ടു ഇന്ന് രാവിലെയാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് ബിട്ടു ബിജെപി അംഗത്വം സ്വീകരിച്ചത്. നേരത്തേ രാജിവിവരം അറിയിച്ച് ബിട്ടു കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേയ്ക്ക് കത്തയച്ചിരുന്നു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും എഐസിസി ചുമതലകളില്‍ നിന്നും രാജിവയ്ക്കുന്നുവെന്നാണ് കത്തില്‍ അറിയിച്ചിരുന്നു. 35 വര്‍ഷത്തിന് ശേഷം ഹൃദയഭാരത്തോടെ കോണ്‍ഗ്രസില്‍ നിന്നു രാജിവയ്ക്കുന്നുവെന്നാണ് ഫേസ്ബുക്കില്‍ കുറിച്ചത്.