വഖ്ഫ് നിയമ ഭേദഗതിയെ പിന്തുണച്ച് ക്രിസ്റ്റ്യന്‍ സംഘടനയായ കാസ; കേരളത്തില്‍ നിന്നു നിയമത്തെ അനുകൂലിക്കുന്ന ആദ്യസംഘടന

ന്യൂഡല്‍ഹി: വഖ്ഫ് നിയമ ഭേദഗതിയെ പിന്തുണച്ച് ക്രിസ്റ്റ്യന്‍ സംഘടനയായ കാസ. മുസ് ലിം ലീഗ് നല്‍കിയ ഹരജിയില്‍ കക്ഷി ചേരാനാണ് കാസ സുപ്രിംകോടതിയില്‍ അപേക്ഷ നല്‍കിയത്.
വഖ്ഫ് ഭേഗഗതി നിയമം, മുനമ്പം നിവാസികളുമായി ബന്ധപ്പെട്ട് നിര്‍ണായകമായ ഒന്നാണെന്ന് കാസ ഹരജിയില്‍ പറയുന്നു. വഖ്ഫ് നിയമ ഭേദഗതിയെ പിന്തുണച്ചു കൊണ്ട് കേരളത്തില്‍ നിന്നു സുപ്രിംകോടതിയെ സമീപിക്കുന്ന ആദ്യ സംഘടനയാണ് കാസ.