വ്യാപകവിമര്‍ശനം; കലാ-സാംസ്‌കാരിക പ്രവര്‍ത്തനത്തിന് മുന്‍കൂര്‍ അനുമതി വേണമെന്ന വിദ്യാഭ്യാസവകുപ്പ് സര്‍ക്കുലര്‍ പിന്‍വലിച്ചു

Update: 2021-09-17 11:58 GMT
വ്യാപകവിമര്‍ശനം; കലാ-സാംസ്‌കാരിക പ്രവര്‍ത്തനത്തിന്  മുന്‍കൂര്‍ അനുമതി വേണമെന്ന വിദ്യാഭ്യാസവകുപ്പ് സര്‍ക്കുലര്‍ പിന്‍വലിച്ചു

തിരുവനന്തപുരം: സര്‍ഗസൃഷ്ടി നടത്തുന്നതിന് മുന്‍കൂര്‍ അനുമതി വേണമെന്ന പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവ് പിന്‍വലിച്ചു. വ്യാപക വിമര്‍ശനത്തെ തുടര്‍ന്നാണ് സര്‍ക്കുലര്‍ പിന്‍വലിച്ചത്. കവി ഡി വിനയചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ഉദ്യോഗസ്ഥരുടെ സാഹിത്യ സൃഷ്ടി വിദ്യാഭ്യാസ ഉപയറക്ടര്‍ പരിശോധിച്ച് അനുകൂല റിപോര്‍ട്ട് നല്‍കിയാല്‍ മാത്രമേ ഇനി മുതല്‍ പ്രസിദ്ധീകരിക്കാന്‍ കഴിയൂ എന്ന് സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. കലാ, സാഹിത്യ, സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതിക്കായി അപേക്ഷിക്കുമ്പോള്‍ പ്രവര്‍ത്തന മേഖല വ്യക്തമാക്കണം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തന്നെ പ്രവര്‍ത്തന മേഖലയും വ്യക്തമാക്കണം.


Tags:    

Similar News