മലയാളം വിലക്കി കൊണ്ടുള്ള വിവാദ സര്‍ക്കുലര്‍; ജി ബി പന്ത് ആശുപത്രിയിലെ നഴ്‌സിങ് സുപ്രണ്ട് മാപ്പ് പറഞ്ഞു
ആരെയും വേദനിപ്പിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചിട്ടില്ലെന്നും രോഗികളില്‍ നിന്ന് പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് അത്തരമൊരു നിര്‍ദേശം നല്‍കിയതെന്നും ഭാവിയില്‍ കൂടുതല്‍ ജാഗ്രത പാലിക്കുമെന്നും മാപ്പ് അപേക്ഷിച്ച് മെഡിക്കല്‍ സുപ്രണ്ടിന് അയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ന്യൂഡല്‍ഹി: മലയാളം സംസാരിക്കുന്നത് വിലക്കികൊണ്ടുള്ള വിവാദ സര്‍ക്കുലറില്‍ ഡല്‍ഹി ജി ബി പന്ത് ആശുപത്രിയിലെ നഴ്‌സിങ് സുപ്രണ്ട് മാപ്പ് പറഞ്ഞു. ആരെയും വേദനിപ്പിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചിട്ടില്ലെന്നും രോഗികളില്‍ നിന്ന് പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് അത്തരമൊരു നിര്‍ദേശം നല്‍കിയതെന്നും ഭാവിയില്‍ കൂടുതല്‍ ജാഗ്രത പാലിക്കുമെന്നും മാപ്പ് അപേക്ഷിച്ച് മെഡിക്കല്‍ സുപ്രണ്ടിന് അയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ജോലി സമയത്ത് നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കിക്കൊണ്ടാണ് ഡല്‍ഹിയിലെ ജിബി പന്ത് ആശുപത്രി സര്‍ക്കുലര്‍ പുറത്തിറക്കിയത്.സര്‍ക്കുലര്‍ വിവാദമാവുകയും കടുത്ത പ്രതിഷേധമുയരുകയും ചെയ്തതോടെ ആശുപത്രി അധികൃതര്‍സര്‍ക്കുലര്‍ റദ്ദാക്കിയിരുന്നു. സംഭവത്തില്‍ കേരള സര്‍ക്കാര്‍ നേരിട്ട് ഡല്‍ഹി ര്‍ക്കാരിനെ പ്രതിഷേധം അറിയിച്ചിരുന്നു.
അടിയന്തരമായി സര്‍ക്കുലര്‍ പിന്‍വലിച്ച് വിശദീകരണം നല്‍കാന്‍ ഡല്‍ഹി ആരോഗ്യമന്ത്രിയുടെ ഓഫിസ് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു. പിന്നാലെ സര്‍ക്കുലര്‍ പിന്‍വലിച്ചതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. സര്‍ക്കുലറില്‍ ഒപ്പിട്ട ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ടിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതോടെയാണ് മാപ്പുപറഞ്ഞ് മെഡിക്കല്‍ സൂപ്രണ്ടിന് കത്തയച്ചത്.