ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പണവും സ്വര്‍ണവും തട്ടിയ സിഐഎസ്എഫ് ജവാന്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

Update: 2025-03-27 13:09 GMT
ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പണവും സ്വര്‍ണവും തട്ടിയ സിഐഎസ്എഫ് ജവാന്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന യുവതിയുടെ വീട് റെയ്ഡ് ചെയ്ത അഞ്ച് സിഐഎസ്എഫ് ജവാന്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. പശ്ചിമബംഗാളിലെ ബഗുയാത്തിയിലെ വിനിതാ സിങ് എന്ന യുവതിയുടെ വീട്ടില്‍ മാര്‍ച്ച് 18നായിരുന്നു റെയ്ഡ്. കാറിലെത്തിയ സംഘം വിനിതയുടെ വീട്ടിലുണ്ടായിരുന്ന പണവും സ്വര്‍ണവും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. സംശയം തോന്നിയ വിനിത നല്‍കിയ പരാതിയില്‍ അഞ്ചു പേരെയും കാറിന്റെ ഡ്രൈവറെയും പശ്ചിമബംഗാള്‍ പോലിസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ ഒരാള്‍ക്ക് ഇന്‍സ്‌പെക്ടര്‍ റാങ്കുണ്ട്. സിഐഎസ്എഫ് ജവാന്‍മാര്‍ക്ക് കൊല്‍ക്കത്ത വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയാണുണ്ടായിരുന്നത്. ഇവര്‍ക്ക് കൂടുതല്‍ തട്ടിപ്പുകളില്‍ പങ്കുണ്ടോ എന്ന് പോലിസ് പരിശോധിച്ചുവരുകയാണ്.

Similar News