കുപ്‌വാര: ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലെ മച്ചില്‍ മേഖലയില്‍ സുരക്ഷാ സേന ഞായറാഴ്ച രണ്ട് സായുധരെ വധിച്ചതായി കശ്മീര്‍ പോലിസ്. ഇവരില്‍നിന്ന് രണ്ട് എകെ 47 തോക്കുകളും രണ്ട് പിസ്റ്റളുകളും നാല് ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു.
കൊല്ലപ്പെട്ടവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ജമ്മു കശ്മീര്‍ പോലിസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ബീഹാറില്‍ നിന്നുള്ള രണ്ട് കുടിയേറ്റ തൊഴിലാളികളെ പുല്‍വാമ ജില്ലയില്‍ അജ്ഞാത തോക്കുധാരികള്‍ ആക്രമിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം. ഇവരെ ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സെപ്തംബര്‍ 15ന് ശ്രീനഗറിലെ നൗഗാം മേഖലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സായുധര്‍ കൊല്ലപ്പെട്ടിരുന്നു. അന്‍സാര്‍ ഗസ്‌വത്ഉല്‍ ഹിന്ദ് എന്ന ഭീകര സംഘടനയിലെ അംഗങ്ങളാണ് ഇവരെന്ന് പോലിസ് പറഞ്ഞു.