കശ്മീരില്‍ ഏറ്റുമുട്ടല്‍ അവസാനിച്ചു; രണ്ട് സായുധരെ സൈന്യം വധിച്ചു

ക്രാല്‍ഗുണ്ടിലെ ഒരു കെട്ടിടത്തില്‍ സായുധര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്നാണ് സംയുക്ത സേന തിരച്ചില്‍ ആരംഭിച്ചത്. കീഴടങ്ങാനുള്ള ആവശ്യം സായുധസംഘം നിരസിച്ചതോടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

Update: 2019-03-01 03:31 GMT

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ മൂന്നു സായുധരെ സൈന്യം ഏറ്റുട്ടലില്‍ വധിച്ചു. കുപ്‌വാരയിലാണ് സായുധരുമായി സൈന്യം ഏറ്റുമുട്ടിയത്. കുപ്‌വാര ജില്ലയിലെ ഹാന്ദ്വാരയിലാണ് സുരക്ഷാ സേനയും സായുധരും തമ്മില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടലില്‍ ഒരു സൈനികനും കൊല്ലപ്പെട്ടതായി റിപോര്‍ട്ടുണ്ട്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ക്രാല്‍ഗുണ്ടിലെ ഒരു കെട്ടിടത്തില്‍ സായുധര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്നാണ് സംയുക്ത സേന തിരച്ചില്‍ ആരംഭിച്ചത്. കീഴടങ്ങാനുള്ള ആവശ്യം സായുധസംഘം നിരസിച്ചതോടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. നിലവില്‍ വെടിവെയ്പ്പ് അവസാനിപ്പിച്ച സുരക്ഷാ സേനാംഗങ്ങള്‍ തിരച്ചില്‍ തുടരുകയാണെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു പേരെ സൈന്യം വധിച്ചിരുന്നു.

Tags:    

Similar News