മാള: പൊതുകിണറുകള്‍ വ്യത്തിയാക്കാന്‍ നേതൃത്വം നല്കി മാള പ്രതികരണവേദി. കുടിവെള്ളക്ഷാമം നേരിടുന്ന മാള വട്ടക്കോട്ട അംബേദ്കര്‍ കോളനിയിലെയും മൂന്ന് സെന്റ് കോളനിയിലേയും പഞ്ചായത്ത് കിണറുകളാണ് മാള പ്രതികരണവേദിയുടെ നേത്യത്വത്തില്‍ വ്യത്തിയാക്കിയത്. കൊവിഡ് 19 എന്ന മഹാമാരിയുടെ കാലത്ത് കിണര്‍ വൃത്തിയാക്കാനായി ഗ്രാമപഞ്ചായത്തില്‍ അപേക്ഷയോ പരാതിയോ സഹായമോ ആവശ്യപ്പെടാതെ കിണര്‍ വൃത്തിയാക്കാന്‍ ഇവര്‍ മുന്നിട്ടിറങ്ങിയത് സമൂഹത്തിന് മാതൃകയായി. കുടിവെളളക്ഷാമം പരിഹരിക്കാനായി പൊതുകിണറുകള്‍ വൃത്തിയാക്കാന്‍ ഇനിയും നേതൃത്വം നല്‍കുമെന്ന് പ്രതികരണവേദി പ്രസിഡന്റ് സലാം ചൊവ്വര പറഞ്ഞു. ഹര്‍ഷാദ് കടവിന്, നൗഫല്‍ മാള, പി പി അജിത്ത്, പി പി തിലകന്, ടി എ വിനോദ്, പി പി സാജു, ഉണ്ണികൃഷ്ണന് പാണ്ട്യാലക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.