കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി കാലാവാസ്ഥാ പ്രവര്‍ത്തക ഗ്രേറ്റാ തന്‍ബെര്‍ഗ്

Update: 2021-02-03 04:55 GMT

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഇന്ത്യയില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കു പിന്തുണയുമായി സ്വീഡിഷ് യുവ കാലാവസ്ഥാ പ്രവര്‍ത്തക ഗ്രേറ്റാ തന്‍ബെര്‍ഗും രംഗത്ത്. പോപ്പ് താരം റിഹാനയ്ക്കു പിന്നാലെയാണ് ഗ്രേറ്റാ തന്‍ബെര്‍ഗ് ട്വിറ്ററിലൂടെ പിന്തുണയുമായെത്തിയത്. 'ഇന്ത്യയിലെ കര്‍ഷക പ്രതിധത്തിനു ് ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു' എന്നാണ് 18 കാരിയായ ഗ്രേറ്റാ തന്‍ബെര്‍ഗ് ചൊവ്വാഴ്ച ട്വീറ്റ് ചെയ്തത്. 2018ലെ 'ഫ്രൈഡേയ്‌സ് ഫോര്‍ ഫ്യൂച്ചര്‍' പ്രസ്ഥാനത്തിലൂടെയാണ് ഗ്രേറ്റ പ്രശസ്തി നേടിയത്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള ആഗോള പ്രസ്ഥാനത്തിന് 'ഫ്രൈഡേയ്‌സ് ഫോര്‍ ഫ്യൂച്ചര്‍' എന്ന ആഹ്വാനത്തെ തുടര്‍ന്ന് 2019ല്‍ ഐക്യരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയിലേക്ക് ഗ്രേറ്റയെ ക്ഷണിച്ചിരുന്നു. 2020 മാര്‍ച്ചില്‍ ബ്രസ്സല്‍സില്‍ നടന്ന യൂറോപ്യന്‍ പാര്‍ലമെന്റില്‍ പരിസ്ഥിതി കൗണ്‍സിലില്‍ യൂറോപ്യന്‍ യൂനിയന്‍ നിയമസഭാംഗങ്ങളെ അഭിസംബോധന ചെയ്തിരുന്നു. ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട തന്‍ബെര്‍ഗ് കൊവിഡ് കാലത്ത് നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്തുന്നതിനെതിരേയും രംഗത്തെത്തിയിരുന്നു. നേരത്തേ കര്‍ഷകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിനെതിരേ പോപ്പ് താരം റിഹാന പ്രതിഷേധിച്ചിരുന്നു. ഇതിന്റെ പേരില്‍ റിഹാനയ്‌ക്കെതിരേ കങ്കണാ റാവത്ത് ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു.

Climate activist Greta Thunberg extends support to farmers' protest

Tags:    

Similar News