ലീഗിന്റെ ജമാഅത്ത് ബന്ധത്തെയാണ് വിമര്‍ശിച്ചതെന്ന് മുഖ്യമന്ത്രി

ജമാഅത്തിന്റെ നിലപാട് നാടിന് യോജിച്ചതല്ലെന്നും മുഖ്യമന്ത്രി

Update: 2021-02-05 14:07 GMT

തിരുവനന്തപുരം: മുസ്‌ലിം ലീഗിന്റെ ജമാഅത്തെ ഇസ്‌ലാമിയുമായുള്ള ബന്ധത്തെയാണ് വിമര്‍ശിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാല് സീറ്റിനും ചില്ലറ വോട്ടിനുമായി വര്‍ഗ്ഗീയ ശക്തികളെ പ്രീണിപ്പിക്കുന്ന നിലപാട് നാടിന് ആപത്താണ്. ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ടിന് നേതൃപരമായ പങ്കുവഹിക്കുന്നത് ലീഗാണ്. ലീഗ് ഇപ്പോഴും അവരുമായി ബന്ധം സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. ലീഗിനെ വിമര്‍ശിക്കുന്നതില്‍ എന്ത് തെറ്റാണുള്ളതെന്നും അദ്ദേഹം ചോദിച്ചു

ഭൂരിപക്ഷ-ന്യൂന പക്ഷ വ്യത്യാസമില്ലാതെ മതനിരപേക്ഷ നിലപാടുമായാണ് പാര്‍ട്ടി മുന്നോട്ട് പോവുന്നത്. യുഡിഎഫിന് ഈ നിലപാടല്ല ഉള്ളത്. തെറ്റായ നീക്കങ്ങളിലൂടെ വര്‍ഗ്ഗീയ ശക്തികളുമായി നീക്കുപോക്കു നടത്തുന്നത് നാടിന് ആപത്താണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News