യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ തിരികെയെത്തിക്കാന്‍ വേഗത്തില്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Update: 2022-02-27 12:44 GMT

തിരുവനന്തപുരം: റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ യുക്രൈനില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള വിദ്യാര്‍ത്ഥികളെ തിരികെയെത്തിക്കാന്‍ വേഗത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേരളാ മുഖ്യമന്ത്രി കത്തയക്കുന്നത്.

കിഴക്കന്‍ യുക്രൈനിലെ ബങ്കറുകളിലും മറ്റും കഴിയുന്ന വിദ്യാര്‍ത്ഥികള്‍ ഭക്ഷണവും വെള്ളവുമില്ലാതെ ബുദ്ധിമുട്ടിലാണ്. മാനസികമായും പ്രയാസമനുഭവിക്കുന്ന ഇവരെ റഷ്യ വഴി തിരികെയെത്തിക്കാനുള്ള നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പോളണ്ട് യുക്രൈന്‍ അതിര്‍ത്തിയിലേക്ക് കൊടും തണുപ്പിനെ വകവെക്കാത ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് നടന്നെത്തുന്നത്. എന്നാല്‍ യുക്രൈന്‍ അധികൃതര്‍ ഇവരെ കടത്തിവിടാന്‍ അനവദിക്കുന്നില്ല. യുക്രൈന്‍ സൈന്യത്തില്‍ നിന്നും മലയാളികളടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അതിക്രമവും നേരിടേണ്ടി വരുന്നു. ഇത് തടയുന്നതിന് വേണ്ടി എംബസി തലത്തില്‍ ഇടപെടല്‍ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Similar News