സംസ്ഥാനത്ത് 17 മുതല്‍ ലോക് ഡൗണ്‍ നിയന്ത്രങ്ങള്‍ ലഘൂകരിക്കും; തദ്ദേശ സ്ഥാപനങ്ങളിലെ ടിപിആര്‍ നിരക്കനുസരിച്ച് നിയന്ത്രണങ്ങളെന്ന് മുഖ്യമന്ത്രി

Update: 2021-06-15 13:11 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണ്‍ നിയന്ത്രങ്ങള്‍ ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി. 17 മുതല്‍ തദ്ദേശ സ്ഥാപനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് നാലായി തിരിച്ചാണ് ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍. ടിപിആര്‍ 30ന് മുകളിലുള്ള സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക് ഡൗണായിരിക്കും. ടിപിആര്‍ 20ന് മുകളിലാണെങ്കില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍. 8നും 20നും ഇടയിലാണെങ്കില്‍ ഭാഗിക നിയന്ത്രണമായിരിക്കും. എട്ടില്‍ താഴെ ടിപിആര്‍ നിരക്കുള്ള തദ്ദേശ സ്ഥാപനങ്ങളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


ഇളവുകള്‍ പ്രഖ്യാപിച്ച മേഖലകള്‍(ടിപിആര്‍ നിരക്കനുസരിച്ചാണ് നിയന്ത്രണങ്ങള്‍)

ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍

അവശ്യ വസ്തുക്കളുടെ കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ തുറക്കാം

ഷോപ്പിങ് മാളുകള്‍ തുറക്കില്ല

ആള്‍ക്കൂട്ടമോ പൊതുപരിപാടികളോ അനുവദിക്കില്ല

17 മുതല്‍ പൊതുഗതാഗതം മിതമായ തോതില്‍ അനുവദിക്കും

ബാങ്കുകളുടെ പ്രവര്‍ത്തനം തിങ്കള്‍,ബുധന്‍, വെള്ളി ദിവസങ്ങളില്‍

ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാന്‍ അനുവദിക്കില്ല, പാര്‍സലും ഹോം ഡെലിവറിയും മാത്രം

വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും 20 പേര്‍ മാത്രം

ബെവ്്കോ, ബാറുകള്‍ തുറക്കും, ആപ്പുവഴിയാണ് മദ്യ വിതരണം

അഖിലേന്ത്യ-സംസ്ഥാന പൊതു പരീക്ഷകളും നടത്തും

വിനോദ് പരിപാടികളും ഇന്‍ഡോര്‍ പരിപാടികളും അനുവദിക്കില്ല

സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 50ശതമാനം ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാം.

അക്ഷയ സെന്ററുകള്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ പ്രവര്‍ത്തിക്കാം

Tags:    

Similar News