തന്നെ അക്രമിക്കാനുള്ള ഉദ്ദേശ്യത്തോടെ തന്നെയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ വിമാനത്തില്‍ കയറിയത്: മുഖ്യമന്ത്രി
നേരത്തെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ വകവരുത്താന്‍ ശ്രമിച്ചിട്ടുണ്ട്
തിരുവനന്തപുരം: തന്നെ ആക്രമിക്കാനുള്ള ഉദ്ദേശ്യത്തോടെ തന്നെയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ വിമാനത്തില്‍ കയറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചര്‍ച്ച നടത്തിയാണ് വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ തീരുമാനിച്ചത്. മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹിയുമായ വ്യക്തിയുടെ വാട്‌സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരാള്‍ 13,000 രൂപയോളം വരുന്ന വിമാന ടിക്കറ്റ് സ്‌പോണ്‍സറെ വെച്ച് സംഘടിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളെയും മറികടന്നാണ് ഇവര്‍ വിമാനത്തില്‍ കയറിപ്പറ്റിയത്. എയര്‍ഹോസ്റ്റസുമാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും അത് വകവെക്കാതെ ഇവര്‍ മുന്നോട്ടു നീങ്ങുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും മുഖ്യമന്ത്രിയുടെ ഗണ്‍മാനും അവസരോചിതമായി ഉയര്‍ന്നാണ് അക്രമികളെ തടഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഇപി ജയരാജനെതിരെ കേസെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ വകവരുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.