ന്യൂഡല്‍ഹി: രാജ്യത്തെ നിരവധി സംസ്ഥാനങ്ങളില്‍ കല്‍ക്കരി പ്രതിസന്ധി രൂക്ഷമായതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിക്കുന്നു. വൈദ്യുതി മന്ത്രി ആര്‍ കെ സിങ്, റെയില്‍വേ മന്ത്രി അശ്വിന്‍ വൈഷ്‌നവ്, കല്‍ക്കരി മന്ത്രി പ്രഹഌദ് ജോഷി എന്നിവരും സന്നിഹിതരാവും. കല്‍ക്കരി ക്ഷാമം രൂക്ഷമായതോടെ വൈദ്യുതി പ്രതിസന്ധിയും വൈദ്യുതി നിയന്ത്രണവും വേണ്ടിവന്നതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ യോഗം വിളിക്കാന്‍ തീരുമാനിച്ചത്.
വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയില്‍ ഉഷ്ണതരംഗം ശക്തമായതോടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും വൈദ്യുതി ഉപഭോഗവും വര്‍ധിച്ചു. വൈദ്യുതി ഉപഭോഗം 13.2ശതമാനം വര്‍ധിച്ചിട്ടുണ്ട്. അത് ഏകദേശം 135.4 ബില്യന്‍ കിലോവാട്ട് അവര്‍ വരും. വൈദ്യുതി ആവശ്യകത 16-75 ശതമാനം കണ്ട് വര്‍ധിച്ചു.