കൊക്കകോള, ഡെറ്റോള്‍, ഡാബ; കുംഭമേളയില്‍ കോടികള്‍ വരുമാനമുണ്ടാക്കാന്‍ കോപ്പു കൂട്ടി വന്‍കിട കമ്പനികള്‍

Update: 2025-01-16 05:33 GMT

ലഖ്‌നോ: റീട്ടെയില്‍ ബ്രാന്‍ഡിംഗിന്റെ ഒരു പ്രധാന സംഗമമായി മാറി പ്രയാഗ്രാജ്. മുന്‍നിര എഫ്എംസിജി ബ്രാന്‍ഡുകളായ കൊക്കകോള, ഡെറ്റോള്‍, ഡാബ തുടങ്ങിയവയാണ് 2025ലെ മഹാകുംഭമേളയില്‍ നിന്ന് നേട്ടം കൊയ്യാനെത്തുന്നത്. 2 ലക്ഷം കോടി രൂപ വരുമാനമുണ്ടാക്കാമെന്നാണ് കണക്കുകൂട്ടടല്‍.

റിലയന്‍സ്, ഐടിസി കമ്പനികളും ഡെറ്റോള്‍, പെപ്‌സി, കൊക്കകോള, ഡാബര്‍ തുടങ്ങിയ ബ്രാന്‍ഡുകളും ഇവിടെ പ്രത്യേകം സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. ഇതോടെ സമ്പദ്വ്യവസ്ഥയും മതവും ഒത്തുചേരുന്ന ഒരു അദ്വിതീയ സൈറ്റായി കുംഭമേള മാറി.

45 ദിവസം നീണ്ടുനില്‍ക്കുന്ന കുംഭമേള ആഘോഷങ്ങളില്‍ പ്രത്യേക ഓഫറുകളും വിപണന രീതികളും അവതരിപ്പിച്ചുകൊണ്ടാണ് കമ്പനികള്‍ സാമ്പത്തിക ലാഭം കൊയ്യുന്നത്.മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ എഫ്എംസിജി യൂണിറ്റായ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ് (ആര്‍സിപിഎല്‍) വഴി റിഫ്രഷ്‌മെന്റ് സ്റ്റാളുകള്‍ ഇതിനകം തന്നെ ഒരുക്കികഴിഞ്ഞു.

തീര്‍ഥാടകരെ സഹായിക്കുന്നതിനുള്ള സൂചനാബോര്‍ഡുകള്‍ പരിപാടി നടക്കുന്ന സ്ഥലങ്ങളില്‍ ഉടനീളം സ്ഥാപിച്ചിട്ടുണ്ടെന്ന് ആര്‍പിസിഎല്‍ സിഒഒ കേതന്‍ മോഡി പറഞ്ഞു. തീര്‍ത്ഥാടനത്തില്‍ ആളുകളെ സഹായിക്കുന്നതിനായി വിശ്രമ സ്ഥലങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിവിധ പ്രവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ തീര്‍ഥാടകര്‍ക്ക് പരിചയപ്പെടുത്തുന്ന ഉല്‍പ്പന്നങ്ങളുടെ ഒരു നീണ്ട നിര തന്നെ വന്‍കിട കമ്പനികള്‍ തയ്യാറാക്കിയിട്ടുണ്ട്.

Tags:    

Similar News