
തിരുവനന്തപുരം: വെളിച്ചെണ്ണക്ക് വില കൂടുന്നു. സംസ്ഥാനത്ത് ഒരു മാസത്തിനിടയില്‍ വെളിച്ചെണ്ണയ്ക്ക് കൂടിയത് 35 രൂപയാണ്. തമിഴ്‌നാട്ടില്‍ നിന്ന് കൊപ്ര ലഭിക്കാത്തതാണ് വെളിച്ചെണ്ണ വില ഉയരാന്‍ കാരണം. പൊതുവിപണിയില്‍ ലിറ്ററിന് 280 രൂപ വരെയാണ് വില.
കൊപ്ര ക്ഷാമം ചെറുകിട വ്യവസായ മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. വിഷു അടുക്കുമ്പോള്‍ തേങ്ങ വില ഇനിയും ഉയരാനാണ് സാധ്യത എന്നാണ് വിവരം.