കോഴിക്കോട് ജില്ലയിലെ റേഷന്‍ കടകളില്‍ കലക്ടര്‍ പരിശോധന നടത്തി

Update: 2022-12-14 10:23 GMT


കോഴിക്കോട്: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി റേഷന്‍ കടകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി കോഴിക്കോട് ജില്ലയിലെ വിവിധ താലൂക്കുകളിലെ റേഷന്‍ കടകളില്‍ ജില്ലാ കലക്ടര്‍ ഡോ.എന്‍. തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. 


റേഷന്‍ കടകളിലെ അടിസ്ഥാന സൗകര്യം, സ്റ്റോക്ക് വിവരങ്ങള്‍, ഭക്ഷ്യധാന്യങ്ങളുടെ ഗുണമേന്‍മ, റേഷന്‍ വിതരണത്തിലെ സുതാര്യത, ഉപഭോക്താക്കളുടെ അഭിപ്രായം തുടങ്ങിയവ വിലയിരുത്തി


ജില്ലാ സപ്ലൈ ഓഫീസര്‍ കെ. രാജീവ്, താലൂക്ക് സപ്ലൈ ഓഫീസര്‍ ലളിത ഭായ്, സിറ്റി റേഷനിംഗ് നോര്‍ത്ത് ഓഫീസര്‍ പി. പ്രമോദ് റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ സുഭാഷ്. സി, ശോഭന പി.കെ, ജില്ലാ പ്രോജക്ട് മാനേജര്‍ അഖില്‍ എല്‍. ബി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Similar News