എസ്‌വൈഎഫ് സംസ്ഥാന തസ്‌കിയത്ത് ക്യാംപിനു തുടക്കം

എസ്‌വൈഎഫ് സ്‌റ്റേറ്റ് ജനറല്‍ കൗണ്‍സില്‍, സ്‌റ്റേറ്റ് സബ്ബ് കമ്മറ്റികള്‍ എന്നിവയിലെ അംഗങ്ങളാണ് ക്യാംപില്‍ പങ്കെടുക്കുന്നത്.

Update: 2021-01-15 14:47 GMT

മഞ്ചേരി: കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷന്‍ (എസ്‌വൈഎഫ്) സംസ്ഥാന തസ്‌കിയത്ത് ക്യാംപിന് മഞ്ചേരി ദാറുസ്സുന്ന കാംപസില്‍ പ്രൗഢോജ്വല തുടക്കം. എസ്‌വൈഎഫ് സ്‌റ്റേറ്റ് ജനറല്‍ കൗണ്‍സില്‍, സ്‌റ്റേറ്റ് സബ്ബ് കമ്മറ്റികള്‍ എന്നിവയിലെ അംഗങ്ങളാണ് ക്യാംപില്‍ പങ്കെടുക്കുന്നത്.

സംസ്ഥാന പ്രസിഡന്റ് ഹാശിം ബാഫഖി തങ്ങള്‍ പതാക ഉയര്‍ത്തി. കേന്ദ്രസമിതി ചെയര്‍മാന്‍ ഹസന്‍ സഖാഫ് തങ്ങള്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു. ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗം എ എന്‍ സിറാജുദ്ദീന്‍ മൗലവി ഉദ്‌ബോധന പ്രഭാഷണം നടത്തി. ഹാമിദ് കോയമ്മ തങ്ങള്‍ രാമന്തളി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സംസ്ഥാന ജനറര്‍ സിക്രട്ടറി ഇ പി അശ്‌റഫ് ബാഖവി, സി മുഹമ്മദ് കുട്ടി വഹബി മപ്പാട്ടുകര സംസാരിച്ചു.

തുടര്‍ന്ന് നടന്ന സാഹിത്യ ചര്‍ച്ച ജംഇയ്യത്തുല്‍ ഉലമാ മലപ്പുറം ജില്ലാ പ്രസിഡന്റ് ഇ എം അബൂബക്കര്‍ മൗലവി ഉദ് ഘാടനം ചെയ്തു. എസ്‌വൈഎഫ് കേന്ദ്രസമിതി കണ്‍വീനര്‍ അലി അക്ബര്‍ മൗലവി ആമുഖ പ്രഭാഷണം നടത്തി. അശ്‌റഫ് ബാഖവി ഒടിയപാറ, റശീദലി വഹബി എടക്കര, ഇബ്രാഹീം വഹബി തോണിപ്പാടം ചര്‍ച്ച അവതരിപ്പിച്ചു. ഇന്ന് രാവിലെ ആറു മുതല്‍ നടക്കുന്ന ഉദ്‌ബോധനങ്ങള്‍, പഠന സംഗമങ്ങള്‍, മുഖാമുഖം, ടേബിള്‍ ടോക്ക് തുടങ്ങി വിവിധ പരിപാടികളില്‍ അബ്ദുല്‍ ഖയ്യൂം ശിഹാബ് തങ്ങള്‍, മുഹമ്മദ് കോയ തങ്ങള്‍ ജാതിയേരി, ഹസന്‍ ജിഫ്രി തങ്ങള്‍, ശൗഖത്തലിതങ്ങള്‍, പി മുഹമ്മദലി മൗലവി കൂരാട് അഡ്വ.ഫാറൂഖ് മുഹമ്മദ്, ഒ പി മുജീബ് വഹബി, സദഖതുല്ല മൗലവി കാടാമ്പുഴ, കെ യു ഇസ്ഹാഖ് ഖാസിമി തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും. വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സിക്രട്ടറി മൗലാനാ എ നജീബ് മൗലവി ഉദ്ഘാടനം ചെയ്യും.

മത സംഘടനകള്‍ യുവതയെ വിശുദ്ധിയിലേക്ക് നയിക്കണം: സയ്യിദ് ഹസന്‍ സഖാഫ് തങ്ങള്‍

മനുഷ്യ ഹൃദയത്തിന്റെ നിഗൂഢതകള്‍ അനാവരണം ചെയ്തും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിച്ചും പുരാതന കാലത്തെ സുഫീ വര്യന്മാരും ഗുരു മഹത്തുക്കളും രേഖപ്പെടുത്തിയും പകര്‍ന്നും തന്ന പാഠങ്ങള്‍ തന്നെയാണ് വര്‍ത്തമാനകാലത്തെ മനുഷ്യന്റെ പ്രശ്‌നങ്ങള്‍ക്കു മുള്ള പരിഹാരമെന്ന് എസ്‌വൈഎഫ് സ്‌റ്റേറ്റ് ക്യാംപ് ഉദ്ഘാടനം ചെയ്ത് എസ്‌വൈഎഫ് കേന്ദ്ര സമിതി ചെയര്‍മാന്‍ ഹസന്‍ സഖാഫ് തങ്ങള്‍ പറഞ്ഞു.

വൈരാഗ്യവും പക്ഷപാതിത്വവുമല്ല ജീവിത വിശുദ്ധിയും മനസ്സമാധാനവുമാര്‍ജ്ജിക്കാനാണ് യുവതലമുറയെ പ്രാപ്തമാക്കേണ്ടതെന്നും അതിനു വേണ്ടിയാണ് മത സംഘടനകളെങ്കിലും നിലനില്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News