നഷ്ടപരിഹാരം: ഫൈസറിന് നല്‍കുന്ന ഇളവ് തങ്ങള്‍ക്കും വേണമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

Update: 2021-06-03 08:05 GMT

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ നല്‍കുന്നവര്‍ക്ക് അപകടം സംഭവിച്ചാല്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍ നിന്ന് ഫൈസറിനും മോഡേര്‍ണയ്ക്കും നല്‍കുന്ന ഇളവ് തങ്ങള്‍ക്കും നല്‍കണമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അഡര്‍ പൂനെവാല.

സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനെ മാത്രമല്ല, എല്ലാ വാക്‌സിന്‍ നിര്‍മാതാക്കളെയും വാക്‌സിന്‍ നല്‍കുന്നതുമൂലമുണ്ടാകുന്ന നഷ്ടപരിഹാരത്തില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. ഈ ആവശ്യം കമ്പനി ഈ വര്‍ഷം ആദ്യം കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വച്ചിരുന്നു.

''കൊവിഡുമായി ബന്ധപ്പെട്ടുള്ള കേസുകളില്‍ നിന്ന് നിര്‍മാതാക്കളെ ഒഴിവാക്കണം. നിരവധി വ്യാജപരാതികളാണ് വന്നുകൊണ്ടിരിക്കുന്നത്. അതേകുറിച്ചുള്ള പരാതികള്‍ മാധ്യമങ്ങളില്‍ കാണുന്നുണ്ട്. ഇക്കാര്യത്തില്‍ ആവശ്യമായ സന്ദേശം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപടെണം''- സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ ആഡാര്‍ പൂനെവാല പറഞ്ഞു.

ഫൈസറിന്റെ മോഡേര്‍ണയുടെയും ആവശ്യം സര്‍ക്കാരിന്റെ മുന്നില്‍ വന്നിട്ടുണ്ടെന്നും അതേ കുറിച്ചുള്ള ചര്‍ച്ച നടക്കുകയാണെന്നും ഡോ. വി കെ പോള്‍ മെയ് 27ന് പറഞ്ഞിരുന്നു. നഷ്ടപരിഹാരം സംബന്ധിച്ച അവസാന തീരുമാനം ഇതുവരെയും എടുത്തിട്ടില്ല.

അന്താരാഷ്ട്ര തലത്തിലുള്ള സ്ഥാപനങ്ങള്‍ അംഗീകാരം നല്‍കിയ വാക്‌സിനുകള്‍ക്ക് ഇന്ത്യയില്‍ ഓട്ടോമിറ്റിക് റൂട്ടില്‍ അനുമതി നല്‍കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ അനുമതി നല്‍കിയിരുന്നു.

യുഎസ് എഫ്ഡിഎ, ഇഎംഎ, യുകെ എംഎച്ച്ആര്‍എ, പിഎംഡിഎ ജപ്പാന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ അനുമതി നല്‍കിയ വാക്‌സിനുകള്‍ക്കാണ് ഇന്ത്യ ഓട്ടോമാറ്റിക് റൂട്ടില്‍ അനുമതി ലഭ്യമാക്കുക.

Tags:    

Similar News