റിയാദ്: സൗദിയില്‍ ഡിസംബര്‍ അവസാനവാരം കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യും. സൗദി ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഫേസര്‍ ബയോടെക്കിന്റെ കൊവിഡ് വാക്‌സിനാണ് വിതരണം ചെയ്യുകയെന്ന് സൗദി ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഹാനി ജോഖ്ദാര്‍ പറഞ്ഞു.
ഫുഡ് ആന്റ് ഡ്രഗ് അഥോറിറ്റിയുടെ അനുമതി വാക്‌സിന് ലഭിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ വാക്‌സിന്‍ രാജ്യത്തെത്തും. വന്‍തോതില്‍ വാക്‌സിന്‍ സൂക്ഷിക്കാനുള്ള സംവിധാനം വിമാനത്താവളങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.