എം പിയുടെ ആത്മഹത്യ; പ്രഫുല്‍ പട്ടേലിനെതിരെ പരാതി

അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെയും ദാദ്ര നഗര്‍ ഹവേലിയിലെ ഉന്നത ഉദ്യോഗസ്ഥരെയും ആത്മഹത്യാകുറിപ്പില്‍ കാരണക്കാരായി കുറ്റപ്പെടുത്തുന്നുണ്ട്.

Update: 2021-06-20 05:29 GMT

മുംബൈ: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിനെതിരേ മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി. ദാദ്ര നഗര്‍ ഹവേലിയില്‍നിന്നുള്ള പാര്‍ലമെന്റ് അംഗം മോഹന്‍ ദേല്‍ക്കറുടെ ആത്മഹത്യയില്‍ പ്രഫുല്‍ പട്ടേലിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡണ്ട് സലീം മടവൂരാണ് പരാതി നല്‍കിയത്. രാഷ്ട്രപതി, പ്രധാനമന്ത്രി മഹാരാഷ്ട്ര മുഖ്യമന്ത്രി എന്നിവര്‍ക്കും പരാതി നല്‍കി.

ദാദ്ര നഗര്‍ ഹവേലിയില്‍ നിന്നും ഏഴ് തവണ ലോകസഭാംഗമായിരുന്നു മോഹന്‍ ദേല്‍കര്‍. കഴിഞ്ഞ തവണ സിറ്റിംഗ് എം പിയായ ബിജെപി നേതാവ് പട്ടേല്‍ നാതുഭായിയെ പരാജയപ്പെടുത്തി സ്വതന്ത്രനായാണ് വിജയിച്ചത്. 2021 ഫെബ്രുവരി 22ന് മോഹന്‍ ദേല്‍ക്കറെ മുംബൈ മറൈന്‍ െ്രെഡവിനടുത്തുള്ള ഹോട്ടല്‍ സൗത്ത് ഗ്രീന്‍ ഹൗസില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടിരുന്നു. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെയും ദാദ്ര നഗര്‍ ഹവേലിയിലെ ഉന്നത ഉദ്യോഗസ്ഥരെയും ആത്മഹത്യാകുറിപ്പില്‍ കാരണക്കാരായി കുറ്റപ്പെടുത്തുന്നുണ്ട്. പ്രഫുല്‍ പട്ടേല്‍ പിതാവിനെ നിരന്തരം ഭീഷണിപ്പെടുത്തുകയും ജയിലിലടക്കാതിരിക്കാന്‍ 25 കോടി രൂപ ആവശ്യപ്പെട്ടുവെന്നും മകന്‍ അഭിനവ് ദേല്‍കര്‍ ആരോപിച്ചിരുന്നു.

Tags:    

Similar News