മഹാരാഷ്ട്രയിലെ സ്വതന്ത്ര എംപി ഹോട്ടലില്‍ മരിച്ച നിലയില്‍

Update: 2021-02-22 11:55 GMT

മുംബൈ: മഹാരാഷ്ട്രയിലെ ദാദ്ര, നഗര്‍ ഹവേലി മണ്ഡലത്തിലെ സ്വതന്ത്ര എംപി മോഹന്‍ ദേല്‍ക്കറെ മുംബൈയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനമെന്ന് പോലിസ് അറിയിച്ചു. 58 കാരനെ മറൈന്‍ ഡ്രൈവിലെ ഒരു ഹോട്ടലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും അന്വേഷണം നടക്കുന്നതായും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം അറിയൂവെന്നും മുംബൈ പോലിസ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഏഴു തവണ എംപിയായിരുന്ന മോഹന്‍ ദേല്‍ക്കര്‍ നേരത്തേ കോണ്‍ഗ്രസ് അംഗമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മല്‍സരിക്കാനായി 2019ല്‍ പാര്‍ട്ടി വിട്ടപ്പോള്‍ ദാദ്രയുടെയും നഗര്‍ ഹവേലിയുടെയും കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. 2004 മുതല്‍ ദാദ്രയെയും നഗര്‍ ഹവേലിയെയും പ്രതിനിധീകരിച്ച് എംപിയാണ്.

Independent MP Mohan Delkar Found Dead In Mumbai Hotel

Tags:    

Similar News