മുനമ്പം വഖ്ഫ് ഭൂമി: അന്വേഷണ റിപോര്‍ട്ട് വൈകിക്കില്ലെന്ന് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍.

Update: 2024-11-23 00:52 GMT

കൊച്ചി: മുനമ്പം വഖ്ഫ് ഭൂമിപ്രശ്‌നം പരിഹരിക്കാനുള്ള അന്വേഷണ റിപോര്‍ട്ട് വൈകിക്കില്ലെന്ന് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍. സമാധാനപരമായി പ്രശ്‌നം പരിഹരിക്കുകയാണ് ലക്ഷ്യം. മുനമ്പത്തെ ജനങ്ങള്‍ സര്‍ക്കാര്‍ രൂപീകരിച്ച ജുഡീഷ്യല്‍ കമ്മീഷനോട് സഹകരിക്കണമെന്നും ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

കമ്മീഷന്റെ അന്വേഷണ മേഖല എന്താണെന്നത് മനസ്സിലാക്കി വരുന്നതേയുള്ളു. ഇത് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. റിപോര്‍ട്ട് പെട്ടെന്ന് കൊടുക്കണമെന്നാണ് ലക്ഷ്യമിടുന്നത്. അതിന് ബന്ധപ്പെട്ട കക്ഷികളുടെ പൂര്‍ണമായ സഹകരണം വേണം. പ്രശ്‌നബാധിതര്‍ അവരുടെ പ്രശ്‌നങ്ങള്‍ കൃത്യമായി കമ്മീഷനെ അറിയിക്കുകയും ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കുകയും വേണം. സഹകരിച്ചാല്‍ മാത്രമേ കമ്മീഷന് സമയത്ത് പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.





Similar News