മാളയില്‍ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിക്കുന്നതായി പരാതി

Update: 2020-12-05 15:20 GMT

മാളഃ അന്നമനടയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിക്കുന്നതായി പരാതി. മാള ബ്ലോക്ക് പഞ്ചായത്തില്‍ അന്നമനട ഡിവിഷനില്‍ നിന്ന് ജനവിധി തേടുന്ന വാളൂര്‍ നൗഷാദിന്റെ പ്രചാരണ പോസ്റ്ററുകളാണ് അന്നമനട ഗ്രാമപഞ്ചായത്തില്‍ വ്യാപകമായി നശിപ്പിച്ചതായി പരാതിയുള്ളത്.

അന്നമനട ഗ്രാമപഞ്ചായത്തില്‍ യു ഡി എഫ് ഘടക കക്ഷിയായ മുസ്‌ലിം ലിഗിന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് നൗഷാദ് വാളൂര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി അന്നമനടയില്‍ നിന്ന് ജധവിധി തേടുന്നത്. മുസ്‌ലിം ലീഗ് അന്നമനട പഞ്ചായത്ത് കമ്മിറ്റി യോഗം സംഭവത്തില്‍ പ്രതിഷേധിച്ചു.

പ്രസിഡന്റ് റാഫി അയ്യാരില്‍ അദ്ധ്യക്ഷത വഹിച്ച യോഗം ഫൈസല്‍ അന്നമനട ഉദ്ഘാടനം ചെയ്തു. സെക്രട്ടറി നിസാര്‍ വെസ്റ്റ് കൊരട്ടി, ഷഫീഖ്, കരീം അയ്യാരില്‍, ജബ്ബാര്‍ വാളൂര്‍, ബഷീര്‍ മാമ്പ്ര തുടങ്ങിയവര്‍ സംസാരിച്ചു.

Similar News