റോഡ് അറ്റകുറ്റപ്പണിയില്‍ പരാതി; വിജിലന്‍സ് അന്വേഷണത്തിന് പൊതുമരാമത്ത് മന്ത്രിയുടെ ഉത്തരവ്

അറ്റകുറ്റപ്പണികള്‍ ആവശ്യമില്ലാത്ത ഭാഗങ്ങളില്‍ ടാറിങ് നടന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Update: 2022-01-08 13:37 GMT

മട്ടന്നൂര്‍: കണ്ണൂര്‍ ജില്ലയിലെ മേലേ ചൊവ്വ- മട്ടന്നൂര്‍ റോഡ് അറ്റകുറ്റപ്പണിയില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണത്തിന് മന്ത്രിയുടെ ഉത്തരവ്. അറ്റകുറ്റപ്പണികള്‍ ആവശ്യമില്ലാത്ത ഭാഗങ്ങളില്‍ ടാറിങ് നടന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അന്വേഷണത്തിന് ഉത്തരവിട്ടത്. പൊതുമരാമത്ത് വിജിലന്‍സ് വിങിനോട് വിഷയം അടിയന്തരമായി അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു.

മേലെ ചൊവ്വ-മട്ടന്നൂര്‍ റോഡില്‍ കുഴികള്‍ ഇല്ലാത്ത ഭാഗങ്ങളില്‍ പോലും വ്യാപകമായി റീ ടാറിങ് നടത്തിയിട്ടുണ്ട്. ഈ വിഷയം മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് മന്ത്രി പി എ മുഹമ്മദ് റിയാസ് അന്വേഷണത്തിന്ഇന്ന് ഉത്തരവിട്ടത്.

Tags:    

Similar News