മാള: മാള പൈതൃക സംരക്ഷണ സമിതിയുടെ പ്രസിഡന്റ്പ്രൊഫ. സി കര്‍മ്മചന്ദ്രനെ മാളയിലെ കോണ്‍ഗ്രസ് നേതാവായ എ എ അഷ്റഫിന്റെ നേതൃത്വത്തില്‍ തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും കൊല്ലുമെന്ന്ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ സമിതി പ്രതിഷേധിച്ചു. മാളക്കടവ് പുനഃരുദ്ധാരണത്തിന്റെ മുന്നോടിയായി കടവിന്റെ പരിസരത്ത് താലൂക്ക് സര്‍വ്വേയറുടെ നേതൃത്വത്തില്‍ സര്‍വ്വേ നടക്കുന്ന സ്ഥലത്ത് എത്തിയപ്പോഴാണ് അഷ്‌റഫും സംഘവും തടഞ്ഞുവെച്ചതും ഭീഷണിപ്പെടുത്തിയതും.
മാളക്കടവ് സംരക്ഷണത്തിന് ആദ്യമായി നിവേദനം നല്‍കിയ സമിതിയുടെ ഭാരവാഹി എന്ന നിലയ്ക്കാണ് മാള ഗ്രാമപഞ്ചായത്ത് അംഗം രഘുനാഥിനൊപ്പം അവിടെയെത്തിയത്. മാളയിലെ യഹൂദ സെമിത്തേരിയിലെ സ്റ്റേഡിയം നിര്‍മാണത്തിനെതിരെ പരാതികളും കോടതിയില്‍ കേസും നല്‍കുകയും പദ്ധതി അവസാനിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് സമ്പാദിക്കുകയും ചെയ്തത് പൈതൃക സംരക്ഷണ സമിതിയാണ്. സെമിത്തേരിയുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിലുള്ള വൈരാഗ്യമാണ് ഭീഷണിക്ക് കാരണം.
കഴിഞ്ഞ ദിവസം മാള ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പില്‍ കോണ്‍സ്സിന്റെ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലും ഈ കോണ്‍ഗ്രസ് നേതാവ് പൈതൃക സംരക്ഷണ സമിതി ഭാരവാഹികളെ പേരെടുത്ത് പറഞ്ഞ് ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുകയും കൈവെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് സമിതി ആവശ്യപ്പെട്ടു. മാള പോലിസില്‍ പരാതി നല്‍കിയിയതായും സമിതി സെക്രട്ടറി പി കെ കിട്ടന്‍ അറിയിച്ചു.