വയനാട്ടില്‍ 14 പഞ്ചായത്തുകളിലും 56 നഗരസഭാ ഡിവിഷനുകളിലും സമ്പൂര്‍ണ ലോക്ഡൗണ്‍
കല്‍പ്പറ്റ: ജനസംഖ്യാനപാത പ്രതിവാര വ്യാപന നിരക്ക് (ഡബ്ലിയു.ഐ.പി.ആര്‍) ഏഴിന് മുകളിലുള്ള ജില്ലയിലെ 14 ഗ്രാമപഞ്ചായത്തുകളിലും 56 നഗരസഭാ ഡിവിഷനുകളിലും സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവായി. ജില്ലയിലെ തിരുനെല്ലി, പടിഞ്ഞാറത്തറ, തരിയോട്, വെങ്ങപ്പള്ളി, പൊഴുതന, വൈത്തിരി, മുട്ടില്‍, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി, മീനങ്ങാടി, അമ്പലവയല്‍, നെന്മേനി, നൂല്‍പ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളിലും കല്‍പ്പറ്റ നഗരസഭയിലെ 22 ഉം സുല്‍ത്താന്‍ ബത്തേരിയിലെ 18 ഉം മാനന്തവാടിയിലെ 16 ഉം ഡിവിഷനുകളിലുമാണ് ചൊവ്വാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.
*നഗരസഭാ ഡിവിഷനുകള്‍: (ഡിവിഷന്‍ നമ്പര്‍, പേര് എന്ന ക്രമത്തില്‍)
കല്‍പ്പറ്റ:
1 മണിയന്‍കോട്
2 പുളിയാര്‍മല
3 ഗവ. ഹൈസ്‌കൂള്‍
4 നെടുങ്കോട്
5 എമിലി
6 കന്യഗുരുകുലം
7 കൈനാട്ടി
8 സിവില്‍സ്‌റ്റേഷന്‍
10 മുനിസിപ്പല്‍ ഓഫീസ്
11 എമിലിതടം
12 അമ്പിലേരി
14 പള്ളിതാഴെ
15 പുതിയ ബസ് സ്റ്റാന്റ്
16 പുല്‍പ്പാറ
17 റാട്ടക്കൊല്ലി
20 മടിയൂര്‍കുനി
21 പെരുന്തട്ട
22 വെള്ളാരംകുന്ന്
24 ഓണിവയല്‍
25 തുര്‍ക്കി
27 മുണ്ടേരി
28 മരവയല്‍
സുല്‍ത്താന്‍ ബത്തേരിഃ
7 പഴേരി
9 ആര്‍മാട്
12 കുപ്പാടി
13 തിരുനെല്ലി
17 പാളക്കര
18 തേലംമ്പറ്റ
19 തൊടുവെട്ടി
20 കൈപ്പഞ്ചേരി
23 കട്ടയാട്
24 സുല്‍ത്താന്‍ ബത്തേരി
25 പള്ളിക്കണ്ടി
26 മണിച്ചിറ
27 കല്ലുവയല്‍
28 പൂമല
30 ബീനാച്ചി
31 പൂതിക്കാട്
33 മന്തന്‍കൊല്ലി
34 പഴുപത്തൂര്‍
മാനന്തവാടിഃ
1 പഞ്ചാരക്കൊല്ലി
2 പിലാക്കാവ്
6 അമ്പുകുത്തി
8 വിന്‍സെന്റ് ഗിരി
9 ഒണ്ടയങ്ങാടി
10 മുദ്രമൂല
16 പുതിയിടം
17 കൊയിലേരി
19 വള്ളിയൂര്‍ക്കാവ്
21 മൈത്രിനഗര്‍
22 ചെറ്റപ്പാലം
26 താഴെയങ്ങാടി
28 ഗോരിമൂല
32 കുഴിനിലം
34 പുത്തന്‍പുര
35 കുറ്റിമൂല.