വീട്ടില്‍ മതപഠന ക്ലാസ് നടത്തി; ഉത്തര്‍ പ്രദേശില്‍ മുസ്‌ലിം ഐഎഎസ് ഉദ്യോഗസ്ഥനെ ജയിലിലടക്കാന്‍ നീക്കം
15ഓളം ഇസ്‌ലാം മത വിശ്വാസികളോടാണ് മുഹമ്മദ് ഇഫ്തിഖറുദ്ദീന്‍ സംസാരിക്കുന്നത്. മത തത്വങ്ങളാണ് സംസാര വിഷയം. മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചു എന്ന തരത്തിലാണ് മുഹമ്മദ് ഇഫ്തിഖറുദ്ദീനെതിരേ ഹിന്ദുത്വര്‍ പരാതി നല്‍കിയത്.
ലഖ്‌നൗ: വീട്ടില്‍ മത പഠന ക്ലാസ് നടത്തിയതിന്റെ പേരില്‍ ഉത്തര്‍ പ്രദേശിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെതിരേ കേസെടുത്ത് ജയിലിലടക്കാന്‍ സര്‍ക്കാര്‍ നീക്കം. ഉത്തര്‍ പ്രദേശ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് തോര്‍പറേഷന്‍ എം ഡി മുഹമ്മദ് ഇഫ്തിഖറുദ്ദീന്‍ ഐഎഎസിനെതിരെയാണ് ഹിന്ദുത്വരുടെ പരാതിയെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. മതംമാറ്റത്തിന് പ്രേരിപ്പിക്കുന്ന പ്രഭാഷണം നടത്തിയെന്ന തരത്തിലാണ് അദ്ദേഹത്തിനെതിരേ പരാതി നല്‍കിയത്. സംഭവം ഗൗരവമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നതെന്ന് ഉപമുഖ്യമന്ത്രി കേശവ് മൗര്യ പറഞ്ഞു.
മുഹമ്മദ് ഇഫ്തിഖറുദ്ദീന്‍ മതപ്രഭാഷണം നടത്തുന്നതിന്റെ വീഡിയോ സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. മഠമന്ദിര്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഭൂപേഷ് അസ്വതിയാണ് ആദ്യം ആരോപണവുമായി രംഗത്തെത്തിയത്. പരാതിയില്‍ അന്വേഷണം നടത്താന്‍ ഉന്നത ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവ് നല്‍കി
ഏതാനും മിനുട്ടുകള്‍ ദൈര്‍ഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. ഇതില്‍ 15ഓളം ഇസ്‌ലാം മത വിശ്വാസികളോടാണ് മുഹമ്മദ് ഇഫ്തിഖറുദ്ദീന്‍ സംസാരിക്കുന്നത്. മത തത്വങ്ങളാണ് സംസാര വിഷയം. മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചു എന്ന തരത്തിലാണ് മുഹമ്മദ് ഇഫ്തിഖറുദ്ദീനെതിരേ ഹിന്ദുത്വര്‍ പരാതി നല്‍കിയത്.