ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മിലെ സംഘര്‍ഷം: പരിക്കേറ്റ യുവാവ് മരിച്ചു
കഴുത്തിന് കുത്തേറ്റ് ചികിത്സയിലായിരുന്ന കുന്നിക്കോട് സ്വദേശി രാഹുലാണ് മരിച്ചത്.
കൊല്ലം: സ്വകാര്യ ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ കൊട്ടാരക്കരയില്‍ നടന്ന കൂട്ടത്തല്ലില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കഴുത്തിന് മാരകമായ കുത്തേറ്റ് ചികിത്സയിലായിരുന്ന കുന്നിക്കോട് സ്വദേശി രാഹുലാണ് മരിച്ചത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ആഴത്തിലുള്ള കുത്തില്‍ കഴുത്തിലെ ഞരമ്പ് മുറിഞ്ഞതായിരുന്നു മരണകാരണം. രാഹുലിനൊപ്പം കുത്തേറ്റ വിഷ്ണു, സഹോദരന്‍ വിനീത് എന്നിവര്‍ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കേസുമായി ബന്ധപ്പെട്ട് ആറുപേരെ പോലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്. അഖില്‍, സജയകുമാര്‍, വിജയകുമാര്‍, ലിജിന്‍, രാഹുല്‍, സച്ചു എന്നിവരാണ് അറസ്റ്റിലായത്. ആംബുലന്‍സ്ഡ്രൈവര്‍മാര്‍മാരുടെ യൂണിയന്‍ പ്രസിഡന്റായ സിദ്ദീഖ് അടക്കമുളള മറ്റുപ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പോലിസ്അറിയിച്ചു. ബുധനാഴ്ച രാത്രി കൊട്ടാരക്കര വിജയ ആശുപത്രിയില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. വടിവാളും, കരിങ്കല്ലും, ഇരുമ്പു ബോര്‍ഡുമടക്കം ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ രാഹുലിന് ഗുരുതരമായി പരുക്കേറ്റിരുന്നു.