കന്നഡ ഭാഷാ ഓര്‍ഡിനന്‍സ് തിരിച്ചയച്ചു; കര്‍ണാടകയിലും ഗവര്‍ണര്‍- സര്‍ക്കാര്‍ പോര്

ജനുവരി 5 നാണ് കന്നഡ ഭാഷാ സമഗ്ര വികസന നിയമം എന്ന പേരില്‍ ഓര്‍ഡിനന്‍സ് മന്ത്രിസഭ പാസ്സാക്കിയത്.

Update: 2024-01-31 10:25 GMT

ബെംഗളൂരു: കര്‍ണാടകയിലും ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിന് വഴി തുറന്ന് കന്നഡ ഭാഷാ ഓര്‍ഡിനന്‍സ്. സൈന്‍ ബോര്‍ഡുകളിലും പരസ്യ ബോര്‍ഡുകളിലും 60 ശതമാനം കന്നഡ ഭാഷ ഉപയോഗിക്കണമെന്ന ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ തിരിച്ചയച്ചു. ജനുവരി 5 നാണ് കന്നഡ ഭാഷാ സമഗ്ര വികസന നിയമം എന്ന പേരില്‍ ഓര്‍ഡിനന്‍സ് മന്ത്രിസഭ പാസ്സാക്കിയത്. ഇത് ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ് ലോട്ട് തള്ളിയതായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ അറിയിച്ചു. ഫെബ്രുവരി 12ന് നിയമസഭാ സമ്മേളനം ചേരാനിരിക്കെയാണ് ഗവര്‍ണറുടെ നടപടി. കന്നഡ ഭാഷാ സംഘടനകള്‍ നിയമം ഉടന്‍ പാസ്സാക്കണമെന്നാവശ്യപ്പെട്ട് ബന്ദും അക്രമങ്ങളും അഴിച്ച് വിട്ടതോടെയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ നിര്‍ബന്ധിതരായത്. തമിഴ്‌നാടിനും കേരളത്തിനും പിന്നാലെ കര്‍ണാടകയിലും ഗവര്‍ണര്‍ സര്‍ക്കാര്‍ പോരിന് വഴി തുറന്നിരിക്കുകയാണ്.

Tags:    

Similar News